> 15:44
ഞാൻ : അച്ഛാ വണ്ടി കേറ്റി ഇട്ടു ടാർപ്പായ ഇട്ട് shed മൂടി
അച്ഛൻ : കൊള്ളാമൊ
ഞാൻ : ആഹ് നല്ലതാ
അച്ഛൻ : ഞങ്ങള് ഇത് കഴിഞ്ഞ് വരാ അങ്ങോട്ട്
സ്റ്റൈൽ രാജ് : ടാ ശെരി ഞങ്ങള് എറങ്ങി
ഞാൻ : ഓ ഇന്നാ കഞ്ഞി ആണ് പ്രാർത്ഥിച്ചോ
രാജേഷേട്ടൻ : ഭഗവാനെ എന്നും നിക്കാതെ ഓടട്ടെ 🙏🏻
> 19:33
ഇന്ദ്രന്റെ വണ്ടി അകത്തേക്ക് കേറി വന്നു
ഞാൻ : കഴിഞോ കല്യാണം
സിദ്ധു ആണ് എറങ്ങിയത്
സിദ്ധു : വൻ കോമഡി
ഞാൻ : ഏഹ്
സിദ്ധു : ഞാൻ പോയില്ലേ എന്റെ ബാംഗ്ലൂർ ഫ്രണ്ട്ന്റെ കല്യാണം
ഞാൻ : ആഹ്
സിദ്ധു : അത് ഇവൻ പോയ നിങ്ങടെ ഫാമിലി ഫ്രണ്ട്ന്റെ കല്യാണം അതേ പോലെ അവന് invitation ഉള്ള ഞങ്ങടെ ആ ഫ്രണ്ട് ഒക്കെ ഒരാളാണ്
ഞാൻ : best
ഇന്ദ്രൻ : എന്തുട്ടാ ഗെഡിയെ വെള്ള വണ്ടിയോ 😁
ഞാൻ : തന്നേ
ഇന്ദ്രൻ : ഐ മ്മടെ പറമ്പില് എങ്ങനാടോ വെള്ള വണ്ടി
ഞാൻ : നിന്റെ പവർ വച്ച് വെള്ള കറുപ്പാക്ക്
ഇന്ദ്രൻ : അയ്യോ അത് നടക്കില്ല നമ്മളെ വിട്ടേക്ക്…
ഞാൻ : അതേ അതേ 🙄
> 20:33
അച്ഛൻ ചെറി ഒക്കെ അങ്ങോട്ട് വന്നു
അച്ഛൻ : ഉം, കൊള്ളാ പൂജ ഇട്ടിട്ട് പണിക്ക് കേറ്റിക്കോ കാലത്ത്
ഞാൻ : കാലത്ത് കൊണ്ട് വിടാച്ഛാ
അച്ഛൻ : ഉം
> 21:01
വീട്ടിലോട്ട് പോവുമ്പോ പവി എറങ്ങി വന്നു
പവി : വണ്ടി കണ്ടോച്ഛാ
അച്ഛൻ : ആഹ് നല്ലതാ
പവി : 😊
എന്തായി
അമ്മ എറങ്ങി വന്നു
അച്ഛൻ : നല്ലതാ ഇനി കാലത്ത് കൊണ്ട് പണിക്ക് കേറ്റണം
അമ്മ : ടാ നിന്റെ ഭാര്യ വന്നില്ല
ഞാൻ : വന്നില്ലേ
ഇച്ചു : സങ്കടായോ ടാ
ഞാൻ : എന്തിന് 🙄 ഞാൻ കുളിക്കട്ടെ
ഞാൻ step കേറി മേലോട്ട് പോയി room തൊറന്നതും ട്ടോ ന്ന് ഒരു ഒച്ച