നന്ദൻ അങ്ങനെ ചാഞ്ഞു
സൂര്യ : ആ വെട്ടിയിട്ട വായ തണ്ട് 😏 ഇവനാ വെട്ടി വെട്ടി വെട്ടി 😂
.
.
.
അടുത്ത ദിവസം തൊട്ട് പണിയും ഒന്നൂല്ല ആകെ ഒരു മാതിരി ആയി
കാലത്ത് എണീറ്റ് പിള്ളേർടെ കൂടെ ഇങ്ങനെ ഇരിപ്പ് തന്നേ ആകെ നടന്നത് കൊറേ dark അടിച്ചത് മാത്രം…പിന്നെ എന്താ രാവിലെ തൊട്ട് ഒരൊ സ്‌മോൾ എടുത്ത് ഇങ്ങനെ സിപ്പടിച്ച് നടക്കാ 🙂
.
.
.
അങ്ങനെ കല്യാണം ദിവസം ആയി
> 00:22
ഒറങ്ങിക്കെടന്ന എന്നെ ഫോൺ അടി ഒണർത്തി
നോക്കിയപ്പോ പരിചയം ഇല്ലാത്ത നമ്പർ
ഞാൻ : halo 😣 🥱 ആരാ
അതേ ശിവറാം അല്ലേ
ഞാൻ : ആഹ്
ഞാൻ ഭദ്ര ആണ്
ഞാൻ : ഏത് ഭദ്ര
ഭദ്ര ചേച്ചി : ഭദ്ര പപ്പുടെ
ഞാൻ : ഇസ്, യ്യോ എന്താ ചേച്ചി
ഭദ്ര ചേച്ചി : അവക്ക് ചെറിയ പനി പോലെ,കരച്ചൽ ഒക്കെ ഇയാളോട് സംസാരിക്കണം എന്നാ പറഞ്ഞെ
ഞാൻ : കൊടുത്തോ ചേച്ചി…
ഹ്… ല്ലോ
ഞാൻ : എന്താടാ
പപ്പ : കുട്ടാ അമ്മായി വഴക്ക് പറഞ്ഞു ഉച്ചക്ക്
ഞാൻ : ഏതമ്മായി
പപ്പ : മാലിനി അമ്മായി
ഞാൻ : എന്ത് പറഞ്ഞെ കുട്ടനോട്
പപ്പ : അമ്മായി ഒരുപാട് വഴക്ക് പറഞ്ഞു കിച്ചു പോയത് ഞാൻ കാരണം ആണെന്ന് അതേ പോലെ കെട്ടിയ ചെക്കന് വെറുത്താ പുഴുത്ത പട്ടിയേ പോലെ ആണെന്ന് എന്തൊക്കെ പറഞ്ഞു
ഞാൻ : അത് അമ്മായി വിവരം ഇല്ലാത്ത കൊണ്ട് പറഞ്ഞതാ, ഞാൻ അങ്ങനെ പറഞ്ഞോ എനിക്ക് കുട്ടനെ ഇഷ്ട്ടല്ലന്ന്
പപ്പ : ഉം
ഞാൻ : ദേ കളിക്കല്ലേ വെറുതെ കരയുന്ന പോലെ കാണിച്ചാ ഞാൻ പേടിക്കും വച്ചിട്ടല്ലേ
പപ്പ : എനിക്ക് പേടിയാ അമ്മായി വല്ലതും പറയും, ജയ ചേച്ചി ഒക്കെ വഴക്ക് പറഞ്ഞു എന്നെ…
ഞാൻ : അമ്മായി എന്ത് പറഞ്ഞാ എന്താ നമ്മടെ ആരെങ്കിലും ആണോ അമ്മായി അല്ലല്ലോ ദേ കൂടുതൽ കളിച്ചാ നോക്കിക്കോ