ഞാൻ : ഉം അല്ല യേത് ചേച്ചി
പപ്പ : ജെസ്സി ചേച്ചി, ചേട്ടന്റെ… അപ്പൊ ചന്തു വിളിച്ച് ഒരേ നിർബന്ധം ഞാനും വരണം എന്ന്
ഞാൻ : പൊക്കോ അതാണോ
പപ്പ : അതല്ല
ഞാൻ : പിന്നെ
പപ്പ : കല്യാണം വരെ നിക്കാൻ
ഞാൻ : 🙂 ഉം
പപ്പ : എനിക്ക് പോണ്ടാ എന്നെ വിട്ട് കൊടുക്കരുത് പ്ലീസ്
ഞാൻ : ഏഹ് 🙄
പപ്പ : എനിക്ക് ഈ വീട് വിട്ട് പോണ്ടാ പ്ലീസ്
ഞാൻ : എന്നാ കല്യാണം
പപ്പ : മറ്റന്നാ കഴിഞ്ഞ് അടുത്ത ദിവസം
ഞാൻ : ഇതിനാണോ
പപ്പ : അങ്ങനെ അല്ല കുട്ടാ എനിക്ക് കുട്ടനെ വിട്ട് പോവാൻ പറ്റില്ല അതും ഇനി ഒട്ടും പറ്റില്ല
ഞാൻ : അതെന്താ
പപ്പ : നമ്മള് അത്രക്ക് close ആയില്ലേ
ഞാൻ : 😊
പപ്പ : നമ്മക്ക് ഒറ്റക്ക് വേറെ വേറെ ഒറങ്ങാൻ പറ്റോ ഇനി എനിക്ക് സത്യം ആയിട്ടും പറ്റില്ല 🥺
ഞാൻ : കളിക്കല്ലേ പോയി happy ആയിട്ട് അടിച്ച് പൊളിച്ചിട്ട് വാ 😊
പപ്പ : ഇല്ല
ഞാൻ : അയ്യേ ചന്തു ഒക്കെ ഇത്ര കാര്യം ആയിട്ട് വിളിച്ചതല്ലേ പോ…
പപ്പ : എനിക്കറിയാ എന്നെ പറഞ്ഞ് വിട്ട് വെള്ളം അടിക്കാൻ അല്ലേ
ഞാൻ : സത്യം ആയിട്ടും കഴിക്കില്ല
പപ്പ : എനിക്ക് പേടി ആണ് രാത്രി എനിക്ക് choke ആയാ ആര് വരും ഞാൻ വല്ല മണ്ടത്തരം കാണിച്ചാ
ഞാൻ : ദേ നീ മണ്ടത്തരം കാണിക്കുമ്പോ ഒറ്റ കാര്യം ആലോചിച്ചാ മതി നിന്നെ നോക്കി നോക്കി ഇവടെ ഒരാള് ഇരിക്കും എന്ന കാര്യം😂
പപ്പ അങ്ങനെ തരിച്ച പോലെ ഇരുന്നു കുടുകുടാന്ന് കണ്ണീന്ന് വെള്ളം വരാൻ തൊടങ്ങി…
പപ്പ : ഇല്ല ഉഹും പറ്റില്ല, ദേ ഞാൻ ഇവടന്ന് പോവാതെ നോക്കിക്കോ 😡അല്ലെങ്കി തിരിച്ച് വന്ന് ഞാൻ ഒറ്റ ചവിട്ടിന് കൊല്ലും നിന്നെ 😡