അച്ഛൻ : എന്നിട്ട്
അച്ഛൻ വണ്ടി ഒന്ന് തടവി നോക്കി പറഞ്ഞു
ഞാൻ : പിന്നെ ചെറിയച്ഛന്റെ ഗാരേജില് വിളിച്ച് പറഞ്ഞിട്ട് കോട്ടയം പോയ ഒരു truck വന്നിട്ട് അതില് കെട്ടി ഇവടെ കൊണ്ട് വന്നു
അച്ഛൻ : ഉംച്ച്, നിനക്ക് എന്നെ വിളിച്ചൂടെ, ചെ 🙂
ചെറി : അതന്നെ ഞങ്ങളെ വിളിച്ചൂടെ
ഞാൻ : നിങ്ങള് വന്നിട്ടും കാര്യം ഒന്നൂല്ല പിന്നെ വണ്ടി എത്തിയല്ലോ
ചെറി : മോള് ചേട്ടത്തി എണീറ്റ് നോക്കുമ്പോ ഹാളില് കെടക്കുണു സോഫയില് അപ്പഴാ ഞങ്ങള് കാര്യം അറിഞ്ഞത്
ഞാൻ : ഇല്ല കൊഴപ്പോന്നും ഇല്ല, ഇതാച്ഛാ പൈസ
അച്ഛൻ : ഇത് ഇനി എങ്ങനെ
ഞാൻ : ഇല്ല ചന്ദ്രേട്ടൻ വരും പത്ത് മണി ആവുമ്പോ പണി ചെയ്തിട്ട് എടുത്തോണ്ട് പോവും
അച്ഛൻ : ഉം ശെരി വാ പോവാ
ഞാൻ : ഇല്ല അച്ഛൻ പൊക്കോ ഞാൻ
അച്ഛൻ : വാ വാ മതി ഇവടെ ഒന്നും നിക്കണ്ട
.
.
വീട്ടിലേക്ക് പോയതും അമ്മ എറങ്ങി വന്നു
അമ്മ : എന്താ കുട്ടാ വണ്ടിക്ക്
ഞാൻ : ഒന്നൂല്ല belt മ്മാ കറങ്ങണ belt പൊട്ടിയത് നമ്മടെ grinder ഇല്ലേ അതിന്റെ അടിയില് belt ഇല്ലേ അത് മോട്ടർ കറങ്ങുമ്പോ കറങ്ങില്ലേ അതേ പോലെ ഒരു belt
പവി : ഞാൻ എറങാമ്മാ
ചെറി : ഡീ വണ്ടി വേണോ ഡീ
പവി : ചെറിക്ക് 🙄 😊 വേണോ വണ്ടി
അച്ഛൻ അവൾടെ നേരെ ചിരിച്ചോണ്ട് കൈ ഓങ്ങി
പവി : 😁
ചെറി : ഉം
പവി : എന്നാ കൊണ്ടാക്കിക്കോ
ഞാൻ : ഞാൻ ഞാൻ വരാടി എനിക്ക് ഒന്ന് രണ്ട് സാനം വാങ്ങണം
അച്ഛൻ : ടാ കേറി പോടാ പോയി അവടെ ഇരി 👀
ചെറി : അതന്നെ കൊച്ച് പോ ഞാൻ നോക്കിക്കോളാ കാര്യം
ഞാൻ : ഇല്ല ചെറിക്ക് അതിന്റെ കാര്യം അറി
അച്ഛൻ : രാമാ 👀
ഞാൻ : 🙂 ഉം പോയി