പപ്പ : ഒന്നൂല്ല 😂, കുട്ടാ ഇതൊക്കെ സത്യം അല്ലേ
ഞാൻ : എന്ത് 😡 ദേ കൊറേ നേരായി ഊശി ആക്കുന്നു അത് വേണ്ടാ 😏
പപ്പ : അല്ല നമ്മടെ ഈ life
ഞാൻ : എനിക്ക് വേറെ ഭാര്യേം മക്കളും ഒക്കെ ഇണ്ട് ഞാൻ പറഞ്ഞാ
പപ്പ : ആണോ
ഞാൻ : ഉം
പപ്പ : അതേ, ശെരിക്കും മിടുക്കൻ 😁
ഞാൻ : 😁
പപ്പ : നാളെ outing പോവാ
ഞാൻ : നാളെ നോക്കട്ടെ
പപ്പ : പ്ലീസ്
ഞാൻ : ശെരി
പപ്പ : ഹും ശെരി ശെരി
ഞാൻ : അപ്പൊ good night
പപ്പ : പിന്നെ ഒറങ്ങാ…
കെട അവടെ കണ്ണടച്ച് കെടക്ക്
പപ്പ : എനിക്കറിയാ ഈ വെട്ടല്ലേ എന്നോട് ഈ കാണിക്കുന്ന
ഞാൻ : തൊടങ്ങി
പപ്പ : 😂
ഞാൻ : ഇനി ഞാൻ എന്റെ സ്നേഹം ഇതിലും വൃത്തിക്ക് എങ്ങനെ കാണിക്കും
പപ്പ : എനിക്ക് എന്റെ മോനെ താ 😂
ഞാൻ : പിന്നെന്താ രാവിലെ ഫാൻസി സ്റ്റോറി പോയി വാങ്ങി തറാ
പപ്പ : കൂടുതൽ സംസാരം വേണ്ടാ കേട്ടല്ലോ, ദൈവമേ പരിപാടി കഴിഞ്ഞാ എങ്കിലും ഇത്തിരി അഹങ്കാരം കമ്മി ആവും മണപ്പിച്ചോണ്ട് വരും വച്ചാ, തെണ്ടി 😡
> 09:44
ഡോറില് മുട്ട് കേട്ടാണ് ഞാൻ കണ്ണ് തൊറന്നത്
മെല്ലെ പോയി തൊറന്നതും അമ്മ നിക്കുന്നു
അമ്മ : എന്താടാ എണീക്കാൻ ആയില്ലേ
ഞാൻ അപ്പഴാ എല്ലാ കാര്യവും ഓർത്തത്
അമ്മ : എന്താ ഒരു കള്ളത്തരം
ഞാൻ : നാണം ഒണ്ടോ സ്ത്രീയേ ഒരു ഭാര്യയും ഭർത്താവും കെടക്കണ റൂമില് വന്ന് എത്തി നോക്കാൻ
അമ്മ : പ്പ ഒരു ഭർത്താവ് പോയി അരി പൊടിക്കടാ 😂
ഞാൻ : ശെരിക്കും പൊടിക്കണോ
അമ്മ : വെറുതെ അതേ കണ്ണൻ വിളിച്ചിരുന്നു നിന്റെ ഫോണില് കിട്ടുന്നില്ലന്ന്
ഞാൻ : ഏഹ്
അമ്മ : പെണ്ണ് കാണാൻ പോണംന്ന് സിദ്ധുന് ഇന്ന്
ഞാൻ : ഏഹ് 🙄