സുന്ദരൻ : എന്താടാ 😉🫱🏻
ഞാൻ : വാ, ഇപ്പൊ വരാ
വണ്ടി എട്, എന്നെ ഒന്ന് നോക്കി നിന്ന് അവൻ പറഞു….
സിദ്ധു : നിക്ക് ഞാനും വരാ
സുന്ദരൻ : പോ സൈത്താനേ
സിദ്ധു : നിക്ക് ഷർട്ട് ഇടട്ടെ ഊളെ
സുന്ദരൻ : പോയിട്ട് വാ
സിദ്ധു അകത്തേക്ക് തിരിഞ്ഞ് നടന്നു…
സുന്ദരൻ : വണ്ടി എട്
അവൻ എന്റെ തോളില് തട്ടി…
> 18:33
ഇന്ദ്രൻ : വല്ലതും പറ
ഞാൻ : ടാ
സുന്ദരൻ : ഏഹ്
ഞാൻ : സുന്ദരാ
ഇന്ദ്രൻ : അത് വിട് ഞാൻ ഒരു കഥ പറയാ നിന്നോട്
അവൻ എന്റെ തോളിൽ കൈ ഇട്ട് വണ്ടിയില് ചാരി ഇരുന്നു
ഇന്ദ്രൻ : എവടെ എങ്കിലും പോവാൻ ഇണ്ടോ
ഞാൻ : ഇല്ല
ഇന്ദ്രൻ : ആഹ് ഇത് ഒന്നൂല്ല ഒരു പൊട്ടന്റേം ചട്ടന്റേം കഥ ആണ്
ഞാൻ : 🙄
ഇന്ദ്രൻ : പറയട്ടെ
ഞാൻ : 😊
“ഒരിടത്ത് ഒരു വളരേ ദുഷ്ട്ടനായ ഒരു പൈയ്യൻ ഇണ്ടായിരുന്നു അതായത് ഒരു പണക്കാര അച്ഛന്റേം സ്നേഹനിധിയായ അമ്മടെം ഒരു ദുഃഷ്ട്ടൻ മകൻ അവന് കൂട്ടായി ഒരുപാട് ആൾക്കാർ ഇണ്ടായിരുന്നു ഫ്രണ്ട്സ് ഫ്രണ്ട്സ്സേ, ഏഹ്,മൂള് ടാ
ഞാൻ : ആഹ്
സുന്ദരൻ : അങ്ങനെ ഒരു ദിവസം ഇവന്റെ ജീവിതത്തിൽ ക്ഷണിക്കപ്പെടാത്ത ഒരു അഥിതി വരുന്നു, ഇവൻ ആര് നല്ല അസ്സൽ ക്രൂരൻ അവനെ അങ്ങ് ഒറക്കി കളഞ്ഞു അതായത് ജീവൻ മാത്രം ബാക്കി വച്ചിട്ട്, അതോടെ നമ്മടെ വില്ലന്റെ level അങ്ങ് മാറി പിന്നെ അതിന്റെ പേരിൽ രണ്ട് ഗ്രൂപ്പ് തമ്മി അടി തന്നേ അടി തന്നേ കൊടുക്കൽ വാങ്ങൽ, ഏഹ്… 🙄 ഇവൻ മൂളടാ
ഞാൻ : ഉം….
സുന്ദരൻ : അങ്ങനെ ഒരിക്കെ ക്രൂരന്റെ മുന്നി വച്ച് അവന്റെ വളരേ വേണ്ടപ്പെട്ട ഒരു സാധനം എടുക്കാൻ ഈ മറ്റേ team നോക്കി പക്ഷെ ഈ മണ്ടൻ ഉണ്ടോ അറിയുന്നു അവനെ ചുറ്റി നിക്കുന്ന അവന്റെ വിശ്വസ്ഥർ പോലും അവന്റെ ആളുകൾ അല്ലെന്ന് 😂, ഏത്… അവന്റെ കൈയ്യിന്ന് രക്ഷപ്പെട്ട ക്രൂരൻ ഒരു യാത്ര പോവുന്നു ആ യാത്രയിൽ ആലോചിച്ച് എല്ലാ പഴുതും അടച്ച് ഒരു കെണി വച്ച് പതുങ്ങി ഇരുന്ന് ഈ opposite പാർട്ടിക്കാരനെ പിടിച്ചു ബ്ബും “