ഞാൻ : ഇന്ന് തരോ അതോ ഞാൻ പോയി ഒരു പായ കിട്ടോ നോക്കട്ടെ കോപ്പ്
സിദ്ധു : ചെയ്ത് തരും ടാ നീ tension ആവാതെ
ഞാൻ : ഉം… എന്ത് ധൈര്യത്തി ഇതെടുത്ത് പോവും ഇനി
സിദ്ധു : എടാ ഊളെ ഇത് സംഭവിക്കും
ഞാൻ : അതല്ല ടാ ഇത്ര കമ്മി ഓടിയ വണ്ടിക്ക് എങ്ങനെ ടാ ഇത്, അതും അഞ്ച് പോലും ഓടിട്ടില്ല
സിദ്ധു : അതും ശെരി ആണ്
ഞാൻ : സാനം നല്ലതാ പക്ഷെ വഴിയില് കെടപ്പാ വണ്ടികള്
സിദ്ധു : നീ ക്ഷമിക്ക് വാ കഴിക്കാൻ പോവാ
> 15:22
ഹലോ
ചെറി : പറ ടാ
ഞാൻ : എന്തായി
ചെറി : അകത്ത് കേറി
ഞാൻ : ഇപ്പഴൊ അകത്ത് കേറിയത്
ചെറി : ആഹ്
ഞാൻ : ഉം കഴിഞ്ഞിട്ട് വിളിക്കണേ
ചെറി : വണ്ടി ശെരിയായോ
ഞാൻ : എവടെ കേറ്റി വിട്ടിണ്ട്…
ചെറി : ചോദിക്ക് പോയിട്ട്…
ഞാൻ : പിന്നെ മീരയോട് കൈയ്യില് bandage ചുറ്റി കൊടുക്കാൻ പറയണം, പറയോ
ചെറി : പറയാ 😂
> 19:44
തൊലഞ്ഞ ദിവസം കഴിഞ്ഞ് വീട്ടിലേക്ക് എത്തി, കെടന്നാ മതി എന്നായി…
വെളിയില് ടാപ്പില് കൈയ്യും കാലും മൊഖവും കഴുകി അകത്തേക്ക് കേറി…
അമ്മ : വണ്ടി ശെരിയായോ ചക്കരെ
ഞാൻ : അമ്മോ പറയണ്ട
അമ്മ : കൊച്ച് വിളിച്ചോ
ഞാൻ : എവടെ എന്റെ ഫോൺ ഓഫായി
അമ്മ : ആ നല്ല ഉത്തരവാദിത്വം
ഞാൻ : പപ്പാ
ഞാൻ ഊഞ്ഞാലിൽ കേറി കെടന്ന് ഒറക്കെ വിളിച്ചു
ഇച്ചു : അവളൊന്നും ഇവടെ ഇല്ല
ഞാൻ : എവടെ പോയി
അമ്മ : കൊച്ച് അവര് വീട്ടി അമ്മേ കാണാൻ പോയപ്പോ അവടെ പിടിച്ച് നിർത്തിന്ന്
ഞാൻ : ആണോ നിക്കട്ടെ നിക്കട്ടെ
ഇച്ചു : സങ്കടം പോലെ ടാ എന്നാച്ച്
ഞാൻ : ഇല്ലിയേ 😂
ഇച്ചു : യേതോ 😌, ചെറിയ സങ്കടം പോലെ ഒക്കെ ഇണ്ട്
അമ്മ : ഇന്ദുവേ വേണ്ടാട്ടോ