പപ്പ അത്ഭുതത്തോടെ എന്നെ നോക്കി ഇരുന്നു
ഞാൻ : നമക്ക് പോവാ അവര് ഹാപ്പി ആയിട്ട് ഇവടെ ഇരിക്കട്ടെ നമക്ക് അവടെ settle ആവാ, സത്യം ഞാൻ ഒരു ഇഷ്ട്ടക്കേടും കാണിക്കില്ല 🙂
പപ്പ : 🥹 sorry ഞാൻ പെട്ടെന്ന് എന്തൊക്കെ ആലോചിച്ച് പോയി
ഞാൻ : എനിക്ക് അറിയാ നിനക്ക് ഇപ്പൊ ഞാനെ ഉള്ളുന്ന്
പപ്പ : 🥹
പപ്പ തേങ്ങിക്കൊണ്ട് എന്നെ അമർത്തി കെട്ടിപ്പിടിച്ചു
പപ്പ : സോറി കുട്ടാ ഞാൻ
ഞാൻ : സാരൂല്ല 😂
പപ്പ എന്നെ വിട്ട് മാറി കവിളിൽ അമർത്തി ഉമ്മ വച്ചു
വേണ്ടാ, ഒന്നും വേണ്ടാ വിട്ടേക്ക് ആരും എവടേം പോണ്ടാ എനിക്കറിയാ എന്താ വേണ്ടെന്ന്
ഞാൻ അവൾടെ മൊഖം തൊടച്ച് കൊടുത്ത് പറഞ്ഞു
പപ്പ : മാല എവടെ
ഞാൻ : ഏഹ്
പപ്പ : മാല എവടെന്ന്
ഞാൻ : 🙄
പപ്പ : കളഞ്ഞാ നോക്കിക്കോ
ഞാൻ : 😏
പപ്പ : എന്താ
ഞാൻ : നീയല്ലേ ഇപ്പൊ കരഞ്ഞത് 😡
പപ്പ : എനിക്ക് അതിന് വേറെ ബല്യ ഒരു ബല്യ പറഞ്ഞാ ബല്യ സാനം കിട്ടി 😁
ഞാൻ : ഉം 🙄, മാല സോപ്പില് മുക്കി വച്ചിണ്ട്
പപ്പ : ആഹ്
ഞാൻ : അതേ അത് വിട്ടേക്ക്
പപ്പ : എന്നാലും എന്നോട് ഇഷ്ട്ടം ഇണ്ടല്ലോ അത് മതി, ദേ ഞാൻ വാക്ക് തരാ എന്റെ ഭാഗത്ത് നിന്ന് ഇന്ദ്രന് ഒന്നും വരില്ല
ഞാൻ : ഉം
പപ്പ : കഴിചിണ്ടോ നീ
ഞാൻ : 😨 😁 ഇല്ലല്ലോ
പപ്പ : ഇല്ലേ
അടുത്ത second അവള് രണ്ട് കൈയ്യും വയറ്റിൽ വച്ച് ഒറ്റ ഞെക്ക്
അവസാന ശ്വാസം വരെ വെളിയിൽ വരുന്ന പോലെ ഒരു ഞെക്ക്
കഴിച്ചില്ലല്ലേ 😡
ഞാൻ : നീ വെറും fraud ആണ്
പപ്പ : see mr ഇത് പഴയ കാലമല്ല കരഞ്ഞോണ്ട് ഇരിക്കാൻ
ഞാൻ : അതേ എനിക്ക് അറിയാട്ടാ നീ പാവാന്ന് ഞാൻ അവന്മാര് പറഞ്ഞപ്പോ ആലോചിച്ചു