ഞാൻ : നാളെ ആണോ ഗുരുവായൂർ പോണത്
പപ്പ : മറ്റന്നാ
ഞാൻ : ഉം… കെടക്കാ
പപ്പ കൈ ചുരുട്ടി വായിൽ വച്ച് ചൂടാക്കി
ഞാൻ : എണീക്ക്
പപ്പ : കാര്യം പറ…
ഞാൻ : ഒന്നൂല്ല
പപ്പ : പറ സുന്ദരി എന്താ ഞാൻ അടിക്കില്ല പറഞ്ഞോ
ഞാൻ : ഇത് വേറെ 😏
പപ്പ : ശെരി ശെരി പറ പറ 😂
അവളെന്റെ കൈ രണ്ടും എടുത്ത് പിടിച്ച് ഒന്നൂടെ ചേർന്ന് വന്നു…
പറ നമ്മള് ഒരു കൈ അല്ലേ പറ 😊
അവളെന്റെ കൈ വെരൽ തടവിക്കൊണ്ട് പറഞ്ഞു
ഞാൻ : അത്
പപ്പ : അത്
ഞാൻ : നന്ദനും അച്ചൂനും ഒക്കെ ഒരു പേടി
പപ്പ : എന്ത്
ഞാൻ : അല്ല അത് അവർടെ മാത്രം തോന്നലാണെ നീ 🙄
പപ്പ : ഞാൻ.
ഞാൻ : നീ ഇനിയും ചതിക്കോ എന്ന് അവർക്ക് ഒരു
പപ്പ അനക്കം ഇല്ലാതെ ഇരുന്നു
ഞാൻ : സത്യം അവര് പറഞ്ഞു മാത്രം
അപ്പൊ എന്നെ പറഞ്ഞ് വിട്ടാ ശെരിയാവും എന്ന് കരുതില്ലേ 🥹
പപ്പടെ കണ്ണ് നെറഞ്ഞു അവള് പിന്നിലേക്ക് നീങ്ങാൻ നോക്കി
ഞാൻ അങ്ങനെ അവൾടെ കൈ പിടിച്ച് വലിച്ച് നിർത്തി
പപ്പ : വിട് അപ്പൊ നിനക്കും 🥹
ഞാൻ : അങ്ങനെ അല്ല ടാ പറയട്ടെ
പപ്പ : വേണ്ടാ 😡
ഞാൻ : ഇത് കേക്ക്
പപ്പ : മനസ്സിലായി
ഞാൻ : ഏയ് എനിക്ക് പറയാൻ ഉള്ളത് കേക്ക് എന്നിട്ട് ബാക്കി എന്ത് വേണേലും ആയിക്കോ
പപ്പ : വേണ്ടാ 😂 എനിക്ക് മനസ്സിലാവും ഞാൻ പോവാ
ഞാൻ : എന്നാണോ ഞാൻ പറഞ്ഞെ ഇത് കേക്ക് അവരെ കുറ്റം പറയാൻ പറ്റില്ല അത് അവർടെ ഭാഗം എന്റെ ഭാഗം നീ കേക്ക് എന്നിട്ട് കരയ്, എറങ്ങി പൊ എന്തോ ചെയ്തോ
അവള് മൊഖം തിരിച്ച് പോയി
ഞാൻ താടിക്ക് പിടിച്ച് എന്റെ നേരെ അവൾടെ മൊഖം തിരിച്ചു
പപ്പ : 🥹
ഞാൻ : അവൻ എന്റെ അനിയൻ നീ ആരാ നീ എന്റെ ഭാര്യ അവന് വേണ്ടി അവന്റെ വേണ്ടപ്പെട്ടവർ പറയുമ്പോ എനിക്ക് അങ്ങനെ ചെയ്തേ പറ്റൂ അത് ഞാൻ അവന് വേണ്ടി ചെയ്യുന്ന കാര്യം, അതേ പോലെ എനിക്ക് നിനക്ക് വേണ്ടി ചെയ്യാൻ പറ്റാ എന്താ നിന്റെ കൂടെ വരാ എന്നത് ഇവരെ ഒക്കെ വിട്ടിട്ട് വരാ പറയുന്നത് ഞാൻ നിനക്ക് തരുന്ന priority 👀