ഇച്ചായന്റെ വീട്ടിൽ നിൽക്കുമ്പോൾ മാത്രമേ ഞാൻ ടവൽ ഉപയോഗിച്ച് തോർത്താറുള്ളൂ. ഇവിടെ വന്നു കഴിഞ്ഞാൽ സാധാരണ തോർത്താണ് ഉപയോഗിക്കുന്നത്. ഇവിടെ വന്നു കഴിഞ്ഞാൽ ശരിക്കും ഞാൻ ആ പഴയ പെണ്ണായി മാറും. ഫോൺ എല്ലാം വിളിച്ചു വെച്ചതിനുശേഷം എനിക്ക് നല്ല ക്ഷീണം തോന്നി.. ക്ഷീണിക്കാനുള്ള കാരണം ഓർത്തപ്പോൾ എന്റെ ചുണ്ടിൽ ചെറിയ ഒരു ചിരി വിടർന്നു.
ഒന്ന് കുളിച്ച് ഫ്രഷ് ആകാം എന്ന് ഞാൻ കരുതി. അതെ കുർത്തിയും ലെഗ്ഗിങ്‌സും ഇട്ട്, തോർത്ത് എടുത്ത് ഞാൻ കുളിക്കാനായി മുറിയുടെ പുറത്തേക്ക് ഇറങ്ങി. കുളിമുറിയും ടോയ്‌ലറ്റും ഒരുമിച്ച് വീടിന് പുറത്താണ്.. അവിടേക്ക് പോകണമെങ്കിൽ ഒന്നെങ്കിൽ മെയിൻ ഡോർ കടന്നുപോണം ഇല്ലെങ്കിൽ ഡൈനിങ് റൂമിലൂടെ അടുക്കളവാതിൽ കടന്ന് പോണം. രാത്രി ആയതുകൊണ്ട് മെയിൻ ഡോർ വീണ്ടും തുറക്കാൻ എനിക്ക് മടി ആയിരുന്നു.
തോർത്ത് തോളിലിട്ട് ഷോൾ ഇല്ലാതെ ഞാൻ ഡൈനിങ് റൂമിലേക്ക് നടന്നു, അവിടെയപ്പോൾ ഉച്ചത്തിലുള്ള ചിരിയും സംസാരവും.. ചെറിയ ഒരു അമ്പരപ്പോടെയാണ് ഞാൻ അങ്ങോട്ട് തന്നത്. ആ ചെറിയ സമയത്തിനുള്ളിൽ അവനും അമ്മയും നല്ല കൂട്ടായതുപോലെ എനിക്ക് തോന്നി.
ഞാൻ: ആഹ നിങ്ങള് ഇത്രവേഗം കമ്പനി ആയോ
ഡൈനിങ് ടേബിളിൽ ഇരുന്ന് ചൂട് കഞ്ഞിയും ചമ്മന്തിയും പപ്പടവും കഴിക്കുന്ന അവനെ നോക്കി ഞാൻ ചോദിച്ചു.
അമ്മ: പിന്നെ ഞങ്ങളൊക്കെ പെട്ടെന്ന് ബ്രണ്ട്സ് ആയി
അമ്മയുടെ ഇംഗ്ലീഷ് കേട്ട് ഞാൻ ചെറുതായി ചിരിച്ചു എന്നിട്ട് അവനെ നോക്കി.
മനു: ചേച്ചി എങ്ങോട്ടാ ഈ രാത്രി