ഞാൻ: എന്റെ പൊന്ന് അമ്മാ, കഴിഞ്ഞ തവണ അവൾ തന്നെ വന്ന് എല്ലാം പറഞ്ഞു പോയതല്ലേ..
അമ്മ: ആഹ. ഞാൻ മറന്നു പോയി കാണും മോളെ.. നിങ്ങൾ അകത്തു വാ.. വാ മോനേ
ഞാൻ: വാടാ..
ഞങ്ങൾ എല്ലാവരും അകത്തേക്ക് കയറി.
അമ്മ: മോൻ ഇരിക്ക് ഞാൻ എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കാം.
ഞാൻ: അമ്മ, അതൊന്നും വേണ്ട..
പെട്ടെന്ന് ഞാൻ അവനെ നോക്കി..
ഞാൻ: മനു നിനക്ക് വിശക്കുന്നുണ്ടോ.
അവൻ ഒന്നും മിണ്ടിയില്ല നല്ല വിശപ്പുണ്ടെന്ന് എനിക്ക് മനസ്സിലായി. ചെറുതായി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
ഞാൻ: ശരി അമ്മ അവൻ എന്തേലും കഴിക്കാൻ കൊടുത്തേക്ക് എനിക്കൊന്നും വേണ്ട..
അമ്മ അടുക്കളയിലേക്ക് നടന്നു. മനു ഹാളിലെ സോഫയിൽ ഇരുന്നു.
ഞാൻ: നീ ഇരിക്കോ കേട്ടോ.. ഇതാ എന്റെ മുറി. നിന്റെ മുറി ആ ഡൈനിങ് റൂമിൽ നിന്ന് ഇടത്തേക്ക് പോയാൽ മതി
അങ്ങോട്ട് ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു.
ഞാൻ: ഞാൻ പോയി ഇതെല്ലാം കൊണ്ടുപോയി വെക്കട്ടെ.
നേരെ ഞാൻ എന്റെ മുറിയിൽ കയറി. സമയം അപ്പോൾ എട്ടര ആയിട്ടുണ്ടായിരുന്നു. അവിടെ ഇരുന്ന് ഞാൻ ഇച്ചായനെയും മോളെയും ഒക്കെ വിളിച്ചു അല്പസമയം സംസാരിച്ചു. വീട്ടിലെ അത്താഴവും എല്ലാം കഴിഞ്ഞു കിടക്കാൻ പോവുകയാണ് എന്നാണ് അവരോട് പറഞ്ഞത്. വീട്ടിലെ മൂന്ന് മുറികൾക്കും ഒരേ വലുപ്പമാണ്. ഈ മുറിയിൽ ആയിരുന്നു ഞാൻ ചെറുപ്പം തൊട്ടേ വളർന്നത്. എന്റെ കുഞ്ഞിലേ ഉള്ള ഡ്രസ്സ് മുതൽ പഠിച്ച പുസ്തകം അടക്കം എല്ലാം ആ മുറിയിൽ ഉണ്ട്.