ഇതല്ലാതെ ഒരു വർക്ക് ഏരിയയും ഉണ്ട്. ഇത്രയേ ഉള്ളൂ ഞങ്ങളുടെ വീട്. സത്യം പറഞ്ഞാൽ ഇരുപതിന്റെ ചോരത്തിളപ്പിൽ വിളഞ്ഞു തുടുത്ത കൊയ്യാൻ പാകമായത് പോലെ ഉള്ള എന്നെ കണ്ട് മോഹം പൂണ്ട് ആണ് ഇച്ചായൻ ഈ വീട്ടിൽ വന്ന് കല്യാണം ആലോചിച്ചതും കല്യാണം കഴിച്ചത്. അല്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു ചുറ്റുപാടിൽ നിന്ന് ഇച്ചായൻ കല്യാണം കഴിക്കില്ലായിരുന്നു. തിണ്ണയിൽ നിന്ന് കയറുമ്പോൾ തന്നെ ഹാൾ എത്തും, ഹാളിന്റെ ആകൃതിയും നീളത്തിലാണ്.
ഹാളിന്റെ നാല് ഭിത്തിയിൽ, ഒന്നിന്റെ നടുവിലാണ് ആണ് മെയിൻ ഡോർ. അതിനു എതിർ ദിശയിൽ ഉള്ള ഭിത്തിയുടെ ഇടത്തെ അറ്റത്തു ആണ് എന്റെ ബെഡ്റൂമിലേക്കുള്ള വാതിൽ. ആ വാതിലിനോട് ചേർന്നിട്ടുള്ള കുറിയ ഭിത്തിയിലാണ് അമ്മയുടെ ബെഡ്റൂമിന്റെ വാതിൽ. അടുത്ത കുറിയ ഭിത്തിയിലാണ് ഡൈനിങ് റൂമിലേക്കുള്ള വാതിൽ. ഡൈനിങ് റൂമിന്റെ ബാക്കി മൂന്നു ഭിത്തിയിൽ മുറ്റത്തേക്കുള്ള ഭിത്തിയിൽ ഒരു ജനൽ ഉണ്ട്. അതിന് എതിർ ദിശയിലുള്ള ഭിത്തിയിലാണ് അടുത്ത ബെഡ്റൂമിലേക്കുള്ള വാതിൽ. പിന്നെ ഉള്ള ഭിത്തിയിലാണ് അടുക്കളയിലേക്കുള്ള വാതിൽ.
അടുക്കള വീതി കുറഞ്ഞ നീളത്തിൽ ആയിരുന്നു, വീടിന്റെ മുഴുവൻ വീതിക്കും അടുക്കള ഉണ്ട്. അടുക്കളയിൽ നിന്ന് ഒരു വാതിൽ മാത്രമേ പുറത്തേക്കുള്ള, അത് വീടിന്റെ പുറകുവശത്തെ മുറ്റത്താണ് ചെല്ലുന്നത്. അവിടെ ചെറിയ പേരിനൊരു വർക്ക് ഏരിയ മാത്രം. ഇച്ചായന്റെ വീട് പോലെയല്ല ഈ വീടിന്റെ നാല് വശത്തും നല്ല രീതിയിൽ മുറ്റമുണ്ട്. എന്റെ അച്ഛൻ പഴയ നാട്ടുവൈദ്യനായിരുന്നു. അതുകൊണ്ട് പച്ചമരുന്നുകൾ വാങ്ങി ഉണക്കാനും പൊടിക്കാനും കഷായം ഉണ്ടാക്കാനും ഒക്കെ ഒരുപാട് സ്ഥലം വേണമായിരുന്നു.