ഞങ്ങൾ തമ്മിൽ ഇങ്ങനെയുള്ള സംസാരവും വിരളമായിരുന്നില്ല.
ഞാൻ: നിന്റെ പപ്പയെ ഞെട്ടിക്കാൻ…
അങ്ങനെ അവളോട് പറഞ്ഞെങ്കിലും ഉള്ളിന്റെ ഉള്ളിൽ എന്റെ ശരീര ഭംഗി കണ്ട് ആസ്വദിക്കുന്ന അവളുടെ പപ്പയല്ല എന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു.
നേഹ: പിന്നെ, എല്ലാദിവസവും കണ്ടുകൊണ്ടിരിക്കുന്ന എന്റെ പപ്പ നിർത്താതെ നെട്ടുവാണോ.
അത് കേട്ട് ഞാൻ ചിരിച്ചു.
നേഹ: ഇത് എന്റെ കൂടെ പുറത്തു പോകുമ്പോൾ, ബാക്കിയുള്ളവർ എന്നെ നോക്കാതെ മമ്മിയെ നോക്കാൻ വേണ്ടിയല്ലേ എനിക്കറിയാം…
ഞാൻ: ഇതിന്റെ പേരാണ് കുശുമ്പ്.. നിന്ന് കിന്നിരിക്കാതെ കയറി പോ പെണ്ണേ..
അവളെ കുറച്ചു മാറ്റി, കൈയിൽ ഞാൻ ഒരു ചെറിയ അടി കൊടുത്തുകൊണ്ട് പറഞ്ഞു. ചിരിച്ചു കൊണ്ട് അവൾ മുകളിലേക്ക് ഓടി. ഞാൻ മുറിയിൽ കയറി കതകടച്ച് ഡ്രസ്സ് എല്ലാം മാറ്റി, സുമ്പക്ക് ഇടുന്ന ഡ്രസ്സ് ഒക്കെ ഇട്ടു റെഡി ആയി. ഞാനും അവളും ഒരുമിച്ചാണ് വൈകുന്നേരങ്ങളിൽ സുമ്പായും യോഗയും ഒക്കെ ചെയ്യുന്നത്. ഒരു മണിക്കൂർ സുമ്പയും അത് കഴിഞ്ഞ് അരമണിക്കൂർ യോഗയും ആണ് രീതി. ഇതിന്റെ ഇടയ്ക്ക് 5 10 മിനിറ്റ് ഒക്കെ വിശ്രമം ഉണ്ടാവും.
പിന്നെ കുളി, പിന്നെ ഞങ്ങളുടെ നാലുമണി കാപ്പി, അത് കഴിഞ്ഞ് നേഹ പഠിക്കാനും ഞാൻ എന്റെ അടുക്കള പണികൾക്കുമായി പോകും. 8:00 യോട് കൂടിയാണ് ഇച്ചായൻ വീട്ടിലെത്തുക. വന്ന് ഒരു കപ്പ് കാപ്പി കുടിച്ചതിനുശേഷം പ്രാർത്ഥന. ഇച്ചായൻ കുളിച്ചിട്ടു വരുമ്പോൾ ഞാൻ അത്താഴം വിളമ്പും, അത്താഴം ഒരുമിച്ച് ആവും കഴിക്കുക.