ഞാൻ: നീ വേഗം പഠിച്ച് ഇറങ്ങി നല്ലൊരു ചെറുക്കനെ കെട്ടി പോവാൻ നോക്ക്. അവൻ കെട്ടാൻ വരുന്നതിനുമുമ്പ് നിന്റെ കണ്ടീഷൻ മൊത്തം പറ.. എന്നിട്ട് അവന്റെ കൂടെ നിനക്ക് ഇഷ്ടമുള്ള എല്ലാ ഡ്രസ്സും ഇട്ട്, ഇഷ്ടം പോലെ നടന്നോ..
നേഹ: മ്മ്.. അതൊക്ക ഇനി എന്നാ.
ഞാൻ: നീ പഠിച്ചു കഴിയട്ടെ, നിന്നെ വേഗം കെട്ടിച്ചുവിടാൻ ഞാൻ പറയാം അത് ചിലപ്പോൾ കേൾക്കും നിന്റെ പപ്പാ.. ഇപ്പോൾ എന്റെ മോൾ പോയി ഈ ഡ്രസ്സ് ഒക്കെ മാറ്റി, വർക്ക് ഔട്ടിനു ഉള്ള ഡ്രസ്സ് ഒക്കെ ഇട്ട് ഇറങ്ങി വാ..
നേഹ: ഞാനൊന്നുമില്ല എന്തിനാ സുമ്പയും യോഗയും ഒക്കെ ചെയ്യുന്നത്, നെറ്റി അല്ലെ ഇടുന്നത്..
ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു..
ഞാൻ: അത് ഇപ്പോൾ അല്ലെ, കല്യാണമൊക്കെ കഴിഞ്ഞ് ചെറുക്കന്റെ മുമ്പിൽ പല രീതിയിലും നിൽക്കേണ്ട വരും.. അപ്പോൾ നല്ല ഷേപ്പിൽ വേണ്ടേ കാണാൻ, എങ്കിലേ നീ പറയുന്ന എല്ലാ ഡ്രസ്സും ഇടാൻ അവനും സമ്മതിക്കത്തുള്ളൂ.. അത് കൊണ്ട് എന്റെ മോൾ ചെല്ല്..
നാണം കൊണ്ടുള്ള ഒരു ചെറിയ ചിരി അവളുടെ മുഖത്ത് വിരിഞ്ഞു. നേഹക്ക് എന്നെക്കാളും പൊക്കം ഉണ്ട്. അവളുടെ തലയിൽ തലോടിക്കൊണ്ട് ഞാൻ പറഞ്ഞു.
ഞാൻ: ഇന്ന് എണ്ണ വെച്ചോ കേട്ടോ… എണ്ണ കൂടെ തേച്ചിട്ട് ഇറങ്ങിവന്നാൽ മതി.
അവൾ അപ്പോൾ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് കവിളിൽ ഒരു ഉമ്മ തന്നു. എന്നിട്ട് എന്നെ പുന്നാരിച്ചുകൊണ്ട് പറഞ്ഞു.
നേഹ: അമ്മച്ചി ചുന്ദരി… ഞാൻ വർക്ക് ഔട്ട് ചെയ്യുന്നത് ഭാവി ചെറുക്കനെ ആദ്യരാത്രിയിൽ ഞെട്ടിക്കാൻ.. അപ്പോ മമ്മിയോ..