അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ 2 [Nancy]

Posted by

കള്ളത്തരത്തിന്റെയും പേടിയുടെയും ഒന്നാമത്തെ ലക്ഷണം.. അത് തിരിച്ചറിയാൻ ഇത്രയും വർഷം എക്സ്പീരിയൻസ് ഉള്ള എന്നെപ്പോലത്തെ ഒരു ടീച്ചർക്ക് ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. മനു പറയുന്നത് പോലെ തന്നെയാണ് കാര്യങ്ങൾ പോകുന്നത് എന്ന് കണ്ടപ്പോൾ എന്റെ ഉള്ളിൽ കുറച്ചുകൂടെ ധൈര്യമായി. സിഗരറ്റ് ചുണ്ടിൽ നിന്ന് എടുത്ത് വിരലുകൾക്കിടയിൽ വെച്ചുകൊണ്ട് ഞാൻ അവന്റെ നേരെ നടന്നു. അവന്റെ അടുത്തെത്തിയപ്പോൾ ഞാൻ ചോദിച്ചു..

 

ഞാൻ: നിനക്ക് പഴംപൊരി അത്രയ്ക്ക് ഇഷ്ടമാണോ.

 

സ്കൂളിൽ കുരുത്തക്കേട് കാണിക്കുന്നതിന് പിള്ളാരെ പിടിച്ച് ഫയർ ചെയ്യുമ്പോൾ ഉള്ള അതേ മുഖഭാവം ആയിരുന്നു അപ്പോൾ എനിക്ക്. അടുത്ത പുക എടുത്തുകൊണ്ടായിരുന്നു ഞാൻ ചോദിച്ചത്. നേരത്തെ ആർത്തു ചിരിച്ചുകൊണ്ട് എന്നെ കമന്റ് അടിച്ചാ എല്ലാവന്മാരും പൂച്ചകളെ പോലെ പതുങ്ങാൻ തുടങ്ങി.

 

അവൻ: അല്ല, അങ്ങനെ ഒന്നുമില്ല.

 

ഞാൻ: കടയിൽ ഇനിയും ഇരിപ്പുണ്ടല്ലോ വാങ്ങിച്ചു കൊണ്ടുപോകുന്നോ ?

 

അവൻ: വേണ്ടാ ചേച്ചി.. ഞങ്ങൾ പൊയ്ക്കോളാം..

 

ഞാൻ: അല്ലടാ മോനേ, നിന്റെയൊന്നും വീട്ടിലെ നല്ല പഴംപൊരി ഇല്ലേ..

 

ചോദിച്ചതിന്റെ അർത്ഥം അവന് നന്നായി മനസ്സിലായി എന്ന് അവന്റെ മുഖത്ത് നിന്ന് എനിക്ക് വായിച്ചെടുക്കാൻ പറ്റി. ഒന്നും മിണ്ടാതെ അവൻ കൂടെയുള്ളവരെ നോക്കി. അവരൊക്കെ എന്റെ പിന്നിൽ കൂടെ ഇറങ്ങി ബൈക്കിൽ കയറി. ഞാൻ അടുത്ത പുകയെടുത്തപ്പോൾ, അവന്റെ കൂട്ടുകാർ ബൈക്ക് തിരിച്ചു.. അവൻ വേഗം മറുപടിയൊന്നും പറയാതെ പെട്ടെന്ന് ഇറങ്ങി ഒരുത്തന്റെ പിന്നിൽ കയറി..

Leave a Reply

Your email address will not be published. Required fields are marked *