ഞാൻ: വേണോ.. ഉറപ്പാണോ
മനു: ചെല്ല് ടീച്ചറേ… ഇതിലും കൊമ്പുള്ള സാധനങ്ങളെ നീ സ്കൂളിൽ വച്ച് പിടിച്ചേക്കുന്നതും വിറപ്പിച്ചേക്കുന്നത് അല്ലേ.. ഇവന്മാരൊക്കെ ഏതോ കോളേജിൽ പഠിക്കുന്ന ചെറിയ പിള്ളേരാണ്.. നിന്റെ ക്ലാസിലെ പിള്ളേരാണ് എന്ന് കണക്കാക്കി അങ്ങ് പോയാൽ മതി..
ഉള്ളിൽ അവിടെ ചെന്ന് ചോദിക്കേണ്ട കാര്യങ്ങൾ ആലോചിച്ചുകൊണ്ട് ഞാൻ വേഗം ചായകുടിച്ച് എഴുന്നേറ്റു. മനു അവിടെത്തന്നെ ഇരുന്നു. അവൻ പറഞ്ഞതുപോലെ തന്നെ ആ പയ്യന്മാർ എല്ലാം കടയുടെ മുൻപിൽ ഉണ്ടായിരുന്നു. ആ വയസ്സൻ കടക്കാരൻ മുമ്പിൽ കാശിന്റെ അവിടെ ഇരിപ്പുണ്ടായിരുന്നു. അയാളുടെ അടുത്ത ചെന്ന് നാൻസി ടീച്ചർ ആയിട്ട് തന്നെ ഞാൻ ചോദിച്ചു.
ഞാൻ: ചേട്ടാ, സിഗരറ്റ് ഉണ്ടോ..
അയാൾ എന്നെ ഒന്ന് നോക്കി, എന്നിട്ട് മേശയുടെ ഡ്രോയർ തുറന്ന് പാക്കറ്റിൽ നിന്നും എനിക്ക് ഒരെണ്ണം എടുത്തു തന്നു. അത് കണ്ട് അവന്മാരും എന്നെ നോക്കി നിൽക്കുകയായിരുന്നു. സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ച് അവിടെ തൂക്കിയിട്ടിരുന്ന ലൈറ്ററിൽ കൊണ്ട് ഞാൻ അത് കത്തിച്ചു പുക വിട്ടു. സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബിന്റെ ഹെഡ് ആയ ടീച്ചർ ടീച്ചറാണ് അങ്ങനെ ഒരു ചായക്കടയിൽ നിന്ന് പബ്ലിക്കായി പുകവലിക്കുന്നത്.
മഴ നനഞ്ഞ് ഓടി കയറി വന്ന ഏതോ ഒരു പാവം പെണ്ണ് എന്ന രീതിക്കായിരുന്നു അവന്മാർ നേരത്തെ തന്നെ കമന്റ് അടിച്ചത്. അപ്പോഴും മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു, ചുറ്റും പയ്യെ ഇരുട്ടായി തുടങ്ങിയിരുന്നു. ഇരുട്ടിലേക്ക് നോക്കി നിന്നായിരുന്നു ഞാൻ സിഗരറ്റ് വലിച്ചത്. രണ്ട് പുകയെടുത്ത് കഴിഞ്ഞപ്പോൾ എനിക്ക് കുറച്ചു കൂടെ ധൈര്യം വന്നതായി തോന്നി. എന്റെ നോട്ടം അവന്മാരുടെ നേരെയായി.. ആദ്യം കമന്റ് അടിച്ചവൻ പോകാനായി ഹെൽമറ്റ് ഒക്കെ എടുത്ത് വാതിൽക്കൽ നിൽക്കുകയായിരുന്നു. ഞാൻ അവനെ നോക്കുന്നത് കണ്ടപ്പോൾ അവൻ കണ്ണുവെട്ടിച്ചു,