ഞാൻ: നീ എന്താ അവിടെവച്ച് ഒന്നും മിണ്ടാതിരുന്ന… അവന്മാരെ പറഞ്ഞതൊക്കെ നീ കേട്ടിട്ടില്ലേ… ഇങ്ങനെ വല്ലവരും ഒക്കെ പറയാൻ വേണ്ടിയാണോ നീ എന്നെ ഇങ്ങനെ കൊണ്ടുനടക്കുന്നത്..
മനു: നാൻസി, ആണുങ്ങൾ ഇങ്ങനെയൊക്കെ കമന്റടിക്കും. പക്ഷേ പെണ്ണുങ്ങളുടെ മുമ്പിൽ വച്ച് അവര് കേൾക്കെ ഇങ്ങനെ പറയാറില്ല പൊതുവേ.. ഇവന്മാരെ പറഞ്ഞതുപോലെയുള്ള വർത്തമാനം മിക്കവാറും നിന്നെക്കുറിച്ച് നിന്റെ ക്ലാസിലെ ആൺകുട്ടികളും പറയുന്നുണ്ടാവും..
ഞാൻ ഒന്നും മിണ്ടിയും ഇല്ല കഴിച്ചതുമില്ല.
മനു: നാൻസി, ബോൾഡ് ആവുക എന്ന് പറഞ്ഞാൽ മോഡൽ ഡ്രസ്സ് ഇട്ട റോഡിലൂടെ നടക്കുക എന്നത് മാത്രമല്ല. ഇങ്ങനെ എന്തെങ്കിലും കേട്ടാൽ ഒന്നെങ്കിൽ മൈൻഡ് ചെയ്യാതെ നോർമലായി പോവുക, അല്ലെങ്കിൽ പറയുന്ന അവന്റെ മുഖത്ത് നോക്കി ഒന്ന് പൊട്ടിക്കാനും ഉള്ള ധൈര്യം കാണിക്കുക.
നീ നോക്കിക്കോ, ഇപ്പോൾ നീ ചെന്ന് അവന്മാരോട് എന്തെങ്കിലും ചോദിച്ചിട്ടുണ്ടെങ്കിൽ നിൽക്കുന്ന നിൽപ്പിൽ അവന്മാർ എല്ലാം ഇവിടെ നിന്നും പോകും. പക്ഷേ ഞാനാണ് ചോദിക്കുന്നതെങ്കിൽ ചിലപ്പോൾ ഉന്തും തള്ളും അടിയുമാവും. അത് അങ്ങനെയാണ് ഇങ്ങനെയുള്ള ഞരമ്പ്മാരുടെ അടുത്ത് പെണ്ണുങ്ങൾ ഒന്ന് ഒച്ചവെച്ചാൽ അതോടെ തീരും..
ഞാൻ അവനെ ഒന്ന് നോക്കി, അവൻ പറയുന്നതിൽ കാര്യമുണ്ടെന്ന് എനിക്ക് തോന്നി. അവൻ ഇനി എന്തെങ്കിലും പോയി ചോദിച്ചു പിന്നെ ഒരു പ്രശ്നമായാൽ പോലീസ് വരും, പിന്നെ കാര്യങ്ങൾ കൈയിൽ നിൽക്കില്ല. അവിടെ ഇരുന്നാൽ അവർക്ക് ഞങ്ങളെ കാണാൻ പറ്റില്ലായിരുന്നു, ഞാൻ മെല്ലെ മനുവിന്റെ ഷോൾഡറിലേക്ക് ചാരി.