മനുവിനെ പരിചയപ്പെട്ടതും മംഗലാപുരത്ത് കൂടെ പോയതും ഒക്കെ മറ്റൊരു പുരുഷന്റെ കൂടെ ഒരു രാത്രി ചിലവഴിക്കുന്ന സുഖം അറിയാനായിരുന്നു. പക്ഷേ അത് കഴിഞ്ഞ് ഞാൻ പോലും അറിയാതെയാണ് ഞാൻ മനുവിനെ സ്നേഹിച്ചു തുടങ്ങിയത്… അവൻ എന്നെയും…
അതുകഴിഞ്ഞ് അവൻ എന്നെ ഫോൺ വിളിച്ചില്ല, പക്ഷേ ഫോണിൽ അവന്റെ സോറി മെസ്സേജുകൾ ഇടയ്ക്കിടയ്ക്ക് വന്നുകൊണ്ടേ ഇരുന്നു. ഞാൻ പക്ഷേ അപ്പോഴും ദേഷ്യത്തിൽ ആയിരുന്നു, അതുകൊണ്ട് ആ മെസ്സേജ് ഒന്നും ഞാൻ തുറന്നു നോക്കിയില്ല. സ്കൂൾ കഴിഞ്ഞ് വൈകുന്നേരം വീട്ടിൽ ചെന്നു, നേഹയെ കൂട്ടിക്കൊണ്ടാണ് ഞാൻ ചെന്നത്. ഞാനും നേഹയും ശരിക്കും നല്ല കൂട്ടുകാരികളെ പോലെയാണ്, ഞങ്ങൾ എല്ലാം പരസ്പരം തുറന്നു പറയും.
അവളോട് ഞാൻ പറഞ്ഞിട്ടില്ലാത്ത ഒരേ ഒരു കാര്യം മനുവിനെ കുറിച്ചാണ്. അവൾക്ക് പക്ഷേ എന്നോട് പറയാത്തത് ആയിട്ടുള്ള ഒരു രഹസ്യങ്ങളും ഇല്ല. കോളേജിൽ ആൺകുട്ടികൾ വായിനോക്കുന്ന അടക്കം എല്ലാം അവൾ എന്റെ അടുത്ത് വന്നു പറയും. സീനിയർസിൽ അവൾക്ക് ക്രഷ് ഉള്ളവരെ കുറിച്ച് വരെ എനിക്കറിയാം.
അവരുടെയൊക്കെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ എടുത്തു എങ്ങനെയുണ്ടെന്ന് വരെ ചോദിക്കും അവൾ… പക്ഷേ എനിക്കത് കാണുമ്പോൾ മനുവിനെ ഓർമ്മ വരും. അവൾക്കറിയില്ലല്ലോ അമ്മ ഇങ്ങനെ ഒരു പ്രണയബന്ധത്തിൽ ആണെന്നുള്ള സത്യം…
അന്ന് ഞാൻ കുറച്ച് മൂഡ് ഓഫ് ആയിരുന്നു.. കാറിലിരുന്ന് അവൾ എന്തൊക്കെയോ പറഞ്ഞു ഞാൻ എല്ലാത്തിനും മൂളിയതേ ഉള്ളൂ, അന്നേരം അവൾ ഒന്നും മിണ്ടിയില്ല. പക്ഷേ വീട്ടിൽ വന്ന് വീടു തുറന്നു കേറിയിട്ടും ഞാനൊന്നും മിണ്ടിയില്ല, അത് കണ്ടിട്ട് അവൾ ചോദിച്ചു.