മനു: എന്താടി, എന്ത് പറ്റി
ഞാൻ: നീ എന്തിനാ ആ ഫോട്ടോ സ്കൂളിലേക്ക് അയച്ചത്.
മനു: അത് എനിക്ക് നിന്നെ മിസ്സ് ചെയ്തതുകൊണ്ടല്ലേ..
ഞാൻ: ഞാൻ നിന്നെ എല്ലാ ദിവസവും ഫോൺ വിളിക്കാറില്ലേ.. അപ്പോൾ നീ പറയുന്നതല്ലേ, പിന്നെ എന്തിനാ ഇങ്ങനെ ചെയ്യുന്നത്..
മനു: ഡി അത് ഒരു തമാശയ്ക്ക്.
ഞാൻ: മനു ഇതാണോ തമാശ.. ? എന്റെ പൊന്നേ, ഇത്ര careless ആയിട്ടാണോ നീ നമ്മുടെ റിലേഷൻ ഹാൻഡിൽ ചെയ്യുന്നത്.. അത് എനിക്ക് പകരം വേറെ ആരുടെയെങ്കിലും കയ്യിൽ കിട്ടിയിരുന്നെങ്കിൽ.. ? അല്ലെങ്കിൽ ഞാൻ കത്ത് തുറന്നു നോക്കുമ്പോൾ വേറെ ആരെങ്കിലും കൂടെ ഉണ്ടായിരുന്നെങ്കിലോ..? പേര് വരെ നീ എഴുതിയല്ലേ ഫോട്ടോ അയച്ചത്..
മനു: ഡി നാൻസി, അത് അങ്ങനെ ഒന്നുമില്ല..
ഞാൻ: മനു, ഇങ്ങനെയാണെങ്കിൽ ഈ റിലേഷൻ നമുക്ക് എങ്ങനെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും..
മനു: ഡി ഞാൻ ഒന്ന് പറയട്ടെ..
ഞാൻ: വേണ്ടാ, എന്നോട് മിണ്ടണ്ടാ.. ഫോണും വിളിക്കണ്ട..
ഇത്രയും പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു. ഞങ്ങൾ തമ്മിലുള്ള ബന്ധം അവിഹിതത്തിൽ നിന്ന് ഒരുപാട് വഴിമാറി, ഇപ്പോൾ അത് സുന്ദരമായ ഒരു പ്രണയബന്ധം മാത്രമാണ്. ഇരുപതുകളിൽ ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ട് പ്രണയിക്കുന്ന കമിതാക്കളെ പോലെ.. ഇടയ്ക്കിടയ്ക്ക് ഞങ്ങൾ തമ്മിൽ ഇങ്ങനെ വഴക്കുകൾ ഉണ്ടാകാറുണ്ട്.
പക്ഷേ പ്രണയം അസ്ഥിക്ക് പിടിച്ചിട്ടുള്ളത് കൊണ്ട്, വഴക്കുകൾക്കൊന്നും ഒരുപാട് ആയുസ്സ് ഉണ്ടാകാറില്ല. 40 നോട് അടുക്കാറാകുമ്പോൾ സാധാരണ രീതിയിൽ സ്ത്രീകൾക്ക് മറ്റൊരു പുരുഷനെ അറിയാൻ ഒരു താല്പര്യമൊക്കെ തോന്നുന്നത് നോർമൽ ആണ്. പക്ഷേ ആ പ്രായത്തിൽ ഇതുപോലെ തലയ്ക്കുപിടിച്ച ഒരു പ്രണയം, അത് എനിക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് തോന്നുന്നത്.