ആദ്യം ഞാൻ മനുവിനെ വിളിച്ച് വെള്ളിയാഴ്ച വരാൻ പറ്റുമോ എന്ന് ചോദിച്ചു, അവന് നൂറുവട്ടം സമ്മതം ആയിരുന്നു. വീട്ടിൽ പോവാനാണ് എന്ന് പറഞ്ഞപ്പോൾ അവൻ വണ്ടിയുമായി വരാം എന്ന് പറഞ്ഞു. വ്യാഴാഴ്ച രാത്രി അമ്മയ്ക്ക് സുഖമില്ല അതുകൊണ്ട് പോയേ പറ്റുള്ളൂ എന്നൊക്കെ പറഞ്ഞു ഞാൻ മോളെ കൊണ്ട് സമ്മതിപ്പിച്ചു.
അവൾക്ക് ആകപ്പാടെ ഉള്ള ഒരു ഔട്ടിംഗ് എന്നുപറയുന്നത് എന്റെ കൂടെ പത്തനംതിട്ടേയുള്ള എന്റെ വീട്ടിലേക്ക് പോകുന്നതാണ്. ആ മാസം പിന്നെ പോവാൻ ഇച്ചായൻ സമ്മതിക്കില്ല, ഇത് അറിയാവുന്നത് കൊണ്ട് അവൾക്ക് അതിനുപകരമായി ഒരു ദിവസം കോട്ടയത്ത് ഷോപ്പിങ്ങിന് കൊണ്ടുപോകാം എന്ന് പറഞ്ഞ സമാധാനിപ്പിച്ചു.
അങ്ങനെ വെള്ളിയാഴ്ച രണ്ടു ദിവസത്തേക്ക് ഇടാനുള്ള ഡ്രസ്സ് ഒക്കെ എടുത്ത് ഞാൻ സ്കൂളിലേക്ക് ഇറങ്ങി, ഇച്ചായൻ അന്ന് എന്നെ സ്കൂളിൽ കൊണ്ടുചെന്നാക്കി. ക്ലാസിനിടയിൽ ഇന്റർവെൽ സമയത്ത് ഞാൻ സ്റ്റാഫ് റൂമിൽ എത്തിയപ്പോൾ എന്റെ ഫോണിൽ മനുവിന്റെ ഒന്ന് രണ്ട് മെസ്സേജുകൾ ഉണ്ടായിരുന്നു, ഞാൻ എടുത്തു നോക്കിയപ്പോൾ അത്യാവശ്യം ആണ് വിളിക്കണം എന്ന് മാത്രമേ അവൻ പറഞ്ഞിട്ടുണ്ടായിരുന്നു. അവൻ ഇനി വരാൻ പറ്റില്ലായിരിക്കുമോ എന്ന് ആലോചിച്ച് ഞാൻ വരാന്തയിൽ ഇറങ്ങി നിന്ന് ഫോൺ വിളിച്ചു.
ഞാൻ: എന്താടാ, എന്ത് പറ്റി
മനു: വാ ഇറങ്ങി വാ
ഞാൻ: എങ്ങോട്ട്..
മനു: താഴേക്ക്.
സ്റ്റാഫ് റൂം രണ്ടാം നിലയിലായിരുന്നു, വരാന്തയിൽ നിന്ന് ഞാൻ ഗേറ്റിലേക്ക് നോക്കി.
ഞാൻ: മനു, സമയം ഉച്ച ആയത് അല്ലെ ഉള്ളു .. നീ ഇത്ര നേരത്തെ വന്നോ ?