ഞാൻ: (ചെറുതായി ചിരിച്ചുകൊണ്ട്) ഹാ ശരി.. ശരിയാക്കാം… പിന്നെ..
മനു: പിന്നെ, നിന്റെ ദേഷ്യം ഒക്കെ മാറിയോ..
ഞാൻ: എന്റെ പൊന്നിനോട് എനിക്ക് അങ്ങനെ ദേഷ്യപ്പെട്ടിരിക്കാൻ പറ്റുമോ..
മനു: ഹ്മം.. പിന്നെ എങ്ങനെ ഇരിക്കാൻ പറ്റും..
ഞാൻ: കുട്ടന് ഞാൻ എങ്ങനെയൊക്കെ ഇരിക്കുന്നത് ഇഷ്ടം… ഹെ..
– –– –– –– –– –– –– –– –– –– –– –– –– –– –– –
സ്ഥിരമുള്ളതുപോലെ അവിടെനിന്ന് ഒരു മണിക്കൂർ ഒന്നരമണിക്കൂർ ഒക്കെ ഞാൻ അവനുമായി ഫോണിൽ സംസാരിച്ചു. അത് കഴിഞ്ഞ് എങ്ങനെ ഒരു മാർഗം ഉണ്ടാകും എന്ന് ആലോചിച്ചുകൊണ്ട് വന്നു കിടന്നു..
പിറ്റേദിവസം ഒരു വ്യാഴാഴ്ചയായിരുന്നു. അന്ന് രാവിലെയാണ് മോള് പറയുന്നത് അവൾക്ക് ശനിയാഴ്ച സ്പെഷ്യൽ ക്ലാസ് ഉണ്ടെന്നുള്ള കാര്യം. അപ്പോഴാണ് എനിക്കൊരു ഐഡിയ തോന്നിയത്. എന്നെ ഒറ്റയ്ക്ക് ഭർത്താവ് വിടുന്നത് രണ്ടേ രണ്ട് സ്ഥലത്താണ് ഒന്ന് സ്കൂളിലും രണ്ട് എന്റെ വീട്ടിലും.. എന്റെ വീട്ടിലേക്ക് ഞങ്ങളുടെ അവിടെ നിന്ന് രണ്ടര മണിക്കൂർ യാത്രയുണ്ട്. വീട്ടിൽ ഇപ്പോൾ എന്റെ അമ്മ മാത്രമേ ഉള്ളൂ.
എനിക്ക് മറ്റ് സഹോദരങ്ങൾ ഒന്നുമില്ല. അമ്മയ്ക്ക് കുറച്ച് ആരോഗ്യപ്രശ്നങ്ങൾ ഒക്കെ ഉണ്ടെങ്കിലും ഒറ്റയ്ക്ക് തന്നെയാണ് അവിടെ താമസം. മാസത്തിൽ ഒന്നോ രണ്ടോ തവണ ഞാൻ പോകാറുള്ളതാണ്. പക്ഷേ മിക്കപ്പോഴും കൂടെ മോളും വരും. അത്രയും ദൂരം ഞാൻ ഒറ്റയ്ക്ക് കാർ ഓടിച്ച് പോകാറില്ല…
ഈ ആഴ്ചയും പൊക്കോട്ടെ എന്ന് ഇച്ചായനോട് സമ്മതം ചോദിച്ചു, ആദ്യം അടുത്തയാഴ്ച പോയാൽ മതി എന്ന് പറഞ്ഞുവെങ്കിലും ഞാൻ വീണ്ടും ചോദിച്ചപ്പോൾ സമ്മതിച്ചു. മോളോട് അപ്പോൾ ഞാൻ പോകുന്ന കാര്യം പറഞ്ഞില്ല, കാരണം പറഞ്ഞാൽ അവൾ സമ്മതിക്കില്ല. വെള്ളിയാഴ്ച സ്കൂൾ കഴിഞ്ഞ് ശനി ഞായർ രണ്ടുദിവസം അമ്മയുടെ അടുത്ത് നിന്ന് ഞായറാഴ്ച വൈകുന്നേരം തിരിച്ച് വീട്ടിൽ എത്തണം.