ധന്യ: പറ്റിയ ആളോടാ നീ ഈ പറയുന്നത് അമ്മു. നിനക്ക് എല്ലാം അറേഞ്ച് ചെയ്തതൊക്കെ തരും ചേട്ടൻ. പക്ഷെ ഇങ്ങേരെ കിട്ടാൻ ആണ് പാട്. ഇത്ര കാലം ആയിട്ട് ഞങ്ങൾ ഇത് വരെ എങ്ങും പോക്ക് നടന്നിട്ടില്ല.
ദേ ചേട്ടാ…. ചേട്ടൻ വന്നാലും വന്നില്ലെങ്കിലും ഞാൻ ഇവരുടെ കൂടെ പോകും കെട്ടോ.
അമ്മു: നിങ്ങൾ എന്തൊരു ദുരന്തം ആണെടോ പെണ്ണുമ്പിള്ളേ? ഇങ്ങേരെ കൊണ്ട് പോകാൻ നോക്കുന്നതിനു പകരം ചേട്ടൻ വന്നാലും വന്നില്ലെങ്കിലും ഞാൻ പോകും എന്ന്.
ധന്യ: ആ… നിനക്ക് അറിയില്ല ഇങ്ങേരെ, എനിക്ക് അറിയാം നന്നായിട്ട്, അതുകൊണ്ട് ആണ്.
അനു: നന്നായി.
അമ്മു: അതൊന്നും അല്ല, കിരൺ വരും ഞാൻ വിളിച്ചാൽ, അല്ലെ?
അതും പറഞ്ഞു അമ്മു അവളുടെ കാലിലെ തള്ള വിരലിൻ്റെ നഖം കൊണ്ട് കിരൺ ൻ്റെ കാൽ മുട്ടിൽ കുത്തി. കിരൺ അവളുടെ കാൽ പാദത്തിലും അവളുടെ കണ്ണിലും മാറി മാറി നോക്കി. അമ്മു അവനെ ചിരിച്ചു കൊണ്ട് കണ്ണ് അടച്ചു കാണിച്ചു.
കിരൺ: നോക്കട്ടെ എനിക്ക് ഓഫീസ് ൽ എന്തെങ്കിലും തിരക്ക് വന്നാലേ ഉള്ളു.
അമ്മു: ഒരു തിരക്കും ഇല്ല, നമ്മൾ നെക്സ്റ്റ് സാറ്റർഡേ രാവിലെ പോവുന്നു, സൺഡേ വൈകുന്നേരം തിരിച്ചു വരുന്നു. നിങ്ങൾ പറ്റിയ ഒരു സ്ഥലം ബുക്ക് ചെയ്യൂ. ഒരുപാട് ട്രാവൽ ഒന്നും വേണ്ട.
ജിമ്മി: പ്രകൃതി രമണീയത വേണം.
അമ്മു: ആർക്കു… എന്തിനു…. കള്ളും കുടിച്ചു ഇരിക്കാനോ?
അനു: നമുക്ക് കള്ളു ഒക്കെ കുടിക്കണം അല്ലെ ചേട്ടാ?
ജിമ്മി: പിന്നല്ലാതെ… നീ പറഞ്ഞു കൊടുക്ക് എൻ്റെ അനു…
അനു: നമുക്ക് ഇക്കാര്യത്തിൽ ധന്യ നെ കൂട്ടാം കൂടെ ചേട്ടാ, അമ്മു നെ ഡിവോഴ്സ് ചെയ്തേക്കാം.