അമൃതകിരണം 4 [Meenu]

Posted by

അതെ സമയം, അനു മനു ആയിട്ട് പതിവ് പോലെ വഴക്ക് തുടങ്ങി…. ഫുഡ് പുറത്തു നിന്ന് ഓർഡർ ചെയ്യാൻ ആവശ്യപ്പെട്ട് അനു ഉം എതിർത്ത് മനു ഉം….

മനു: ഉണ്ടാകാനുള്ള സമയം ഉണ്ടല്ലോ കൊച്ചെ, പിന്നെ എന്തിനാ പുറത്തു നിന്ന് ഓർഡർ ചെയ്യുന്നത്?

അനു: എനിക്ക് വയ്യ മനുഷ്യ ഇനി ഉണ്ടാക്കാൻ.

മനു: നീ ഇത്ര നേരം ധന്യ ടെ കൂടെ പോയി ഇരുന്നിട്ടല്ലേ, ഇപ്പോൾ മടി പറയുന്നത്.

അനു: ഞാൻ ധന്യ ടെ കൂടെ പോയി ഇരിക്കുന്നതിന് നിങ്ങൾക്ക് എന്താ?

മനു: എനിക്ക് ഇപ്പോൾ എന്താ, ഫുഡ് ഉണ്ടാകുന്ന കാര്യത്തിൽ മാത്രമേ എനിക്ക് പ്രശ്‍നം ഉള്ളു.

അനു: എൻ്റെ മനു, നമുക്ക് ഓർഡർ ചെയ്യാം.

മനു: ഇത്രക്ക് മടിച്ചി ആവരുത് നീ…

അതും പറഞ്ഞു മനു ഓർഡർ ചെയ്യാൻ സമ്മതിച്ചു കൊണ്ട്, തൻ്റെ ഫോൺ എടുക്കാൻ പോയി.

പരിചയം ഇല്ലാത്ത നമ്പർ ൽ നിന്നുള്ള “Hi” മെസ്സേജ് കണ്ടു കൊണ്ട് കിരൺ… ആരാണ് എന്ന് ആലോചിച്ചു ഇരുന്നപ്പോൾ അതാ കാൾ വരുന്നു അതെ നമ്പർ ൽ നിന്ന്…

കിരൺ: ഹലോ..

അമ്മു: ഇത് ഞാൻ ആടോ… അമ്മു…

കിരൺ: ഹാ… ഞാൻ ഓർത്തു ഇത് ആരാണ് ഹായ് ഇട്ടത് എന്ന്?

അമ്മു: പുതിയ ആരാധിക ആണെന്ന് വിചാരിച്ചോ?

കിരൺ: പിന്നെ… എന്ത് ആരാധിക?

അമ്മു: അതെന്താ നിങ്ങളെ ആരും ആരാധിക്കുന്നില്ല? ആ പെണ്ണും പിള്ള മാത്രമേ ആരാധിക്കുന്നുള്ളു? ആ ധന്യ?

കിരൺ: ആരാധിക്കുന്നവർ ഒക്കെ ആരാധിക്കട്ടെ… നീ വിളിച്ച കാര്യം പറ.

അമ്മു: ഓ… മാഷ് ഓഫീസ് ടൈം ൽ ഭയങ്കര സീരിയസ് ആണ് അല്ലെ?

കിരൺ: പോടീ… നീ കാര്യം പറ.

അമ്മു: എഡോ… എനിക്ക് ഒരു ഹെല്പ് വേണം.

കിരൺ: എന്താണ്?

Leave a Reply

Your email address will not be published. Required fields are marked *