“മീനാക്ഷി…… ഇറങ്ങടി താഴെ…”
എന്നെ കണ്ട് ഞെട്ടി നിന്ന അവളോട് ഞാൻ ഉറക്കെ പറഞ്ഞു…. അവൾ ഒരു നിമിഷം ആലോചിച്ച ശേഷം കഴുത്തിൽ നിന്നും കുരുക്ക് ഊരി മാറ്റി താഴെയിറങ്ങി…
“ശ്രീ ഞാൻ…”
“മിണ്ടി പോവരുത് നീ…. നീ ജീവനൊടുക്കിയാൽ പ്രശ്നങ്ങളെല്ലാം തീരുമോ… ഏഹ്… തീരുമോ…”
“ഞാനാണ് ശ്രീ പ്രശ്നം…. ഞാൻ കാരണമാ ഈ തറവാടിന്റെ സൽപ്പേര് പോകാൻ തുടങ്ങുന്നത്…”
“ഒലക്ക…. തറവാടിന്റെ സൽപ്പേര്… നീ തൂങ്ങിയാൽ നിന്റെ അമ്മയും പെങ്ങളും എങ്ങനെ സഹിക്കും… ഏഹ്… ബുദ്ധിയില്ലാത്തവളെ… വേറെ എന്തൊക്കെ വഴി ഉണ്ട്…”
“എന്ത് വഴി ശ്രീ…”
“സുധി കൂടെ ഇല്ലാതെ നിനക്ക് ഒരു കൊച്ചിനെ തനിയെ വളർത്താൻ പറ്റിലേടി… എന്റെ അമ്മ എന്നെ തനിയെ വളർത്തിയതാ അതുകൊണ്ട് എനിക്കറിയാം…”
“അതുപോലെ ആണോ ശ്രീ ഇത്….”
അവൾ കരയുന്നതിന് ഇടയിൽ പറഞ്ഞു..
“ഇതെന്താ വല്ല കൊമ്പുമുള്ള ഗർഭമാണോ…”
“ഇവിടെ വേറെ ആരേലും അറിയുമ്പോളെന്നെ അടിചെറക്കും…. അത് കൂടെയെന്റെ അമ്മയും അനിയത്തിയും കാണാൻ ഞാൻ ഇട വരുത്തില്ലാ…”
“അതൊന്നും ഉണ്ടാവില്ലാ…. ഞാനൊരു വഴി കണ്ടിട്ടുണ്ട്…”
“എന്ത് വഴി ശ്രീ…”
“ആദ്യമിത് ഗർഭം തന്നെയാണെന്നു ഉറപ്പ് വരട്ടെ… എന്നിട് പറയാം… നീയിപ്പോൾ പോയി കിടക്കാൻ നോക്ക്…”
ഞാൻ പറഞ്ഞത് കേട്ടവൾ വീട്ടിലേക്ക് നടന്നു…. അവൾ കെട്ടിയ കയർ അഴിച്ചു കളഞ്ഞിട്ട് ഞാനും പത്തായ പുരയുടെ താഴെ ഇറങ്ങി…. എനിക്ക് പെട്ടന്നു നല്ല ഉറക്ക ഷീണം തോന്നി… ഞാൻ വേഗം മുറിയില്ലേക്കു ശബ്ദമൊന്നും ഉണ്ടാക്കാതെ ചെന്ന് കട്ടിലിലേക്ക് വീണു…