“നല്ല ഊള പത്തതി… താനത് കൈയിൽ തന്നെ വെച്ചാൽ മതി…”
“എങ്കിൽ വേണ്ടാ… എന്തൊരു അടിയായിരുന്നു താൻ അയാളെ അടിച്ചെ…. ഞാൻ വരെ കിടുങ്ങി പോയി…”
“മിണ്ടെല്ല് ശ്രീ…. ഇയാള് സുധിക്കെട്ട് രണ്ടെണ്ണം കൊടുക്കുമെന്നോർത്ത ഞാൻ മണ്ടിയായി…”
“അടി ഇടിയൊന്നുമെന്റെ ഡിക്ഷന്നറിയിലേ ഇല്ലാ…. സ്നേഹം മാത്രം…”
“പിന്നെ…. ലോകത്തുള്ള സകല പേടിതൊണ്ടന്മാരും ഇതാ പറയുക…”
എന്റെ മുന്നിലായി വേഗത്തിൽ നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു… ഞാൻ മറുപടി ഒന്നും പറഞ്ഞില്ലാ… സത്യവുമല്ലേ അത്… ജീവിതത്തിൽ ഒരിക്കലും ഞാനൊരു അടിയിലൊ വഴക്കിലോ പോയി വീണിട്ടില്ല… എന്നിട്ടുമാ അയ്യപ്പനെന്നെ തല്ലി… മൈരൻ. അന്ന് രാത്രി ഞാൻ കുളിക്കാൻ അച്ഛന്റെ മുറിയിൽ കേറിയപ്പോൾ കാണുന്നത് കട്ടിലിൽ ഇരുന്നു കരയുന്ന ഉഷാമ്മയെയാണ്…
“എന്തിനാ ഉഷാമ്മേ കരയുന്നെ….”
ഞാനവരുടെ അരികിൽ പോയിരുന്നു…
“മുരളിയേട്ടൻ എവിടെ പോയതാവും മോനെ…”
കരഞ്ഞു കലങ്ങിയ പൂച്ചകണ്ണ് ഉയർത്തി അവരെന്നോട് ചോദിച്ചു…
“കാശിക്ക് പോയെന്നല്ലേ പറഞ്ഞേ…. തിരിച്ചു വരുമെന്നേ… അമ്മ കരയാതെ…”
“ഒറ്റക്കു ആയതുപോലെ തോനുന്നു ശ്രീയേ…”
“ഒറ്റകല്ലല്ലോ…. ഞാനുണ്ട് എന്നും എപ്പോഴും കേട്ടോ…”
ഞാനവരെ നോക്കി പറഞ്ഞപ്പോൾ അവരെന്റെ അടുത്തേക്കു നീങ്ങി നെറ്റിയിൽ ഒരു ചുംബനം തന്നു.. അവരുടെ മുഴുത്ത അധരങ്ങളിൽ നിന്നുമെന്റെ നെറ്റിയിൽ കുറച്ചു തുപ്പലും പെറ്റിയിരുന്നു… ഞാൻ അന്ന് രാത്രി ഉറങ്ങിയില്ലാ… എന്തോ ഉറക്കം തീരെ വന്നില്ലാ… അങ്ങനെ കിടക്കുമ്പോളാണ് പത്തായപുരയുടെ അടുത്തേക്ക് ആരോ നടക്കുന്നത് കണ്ടത്.. ആദ്യമത് പ്രേതമാണോ എന്നോർത്ത് ഒന്ന് ഭയനെങ്കിലും അത് മീനാക്ഷിയുടെ രൂപമാണെന്ന് തോന്നി… ഞാൻ റൂമിൽ നിന്നുമിറങ്ങി പതുക്കെ താഴെ ഇറങ്ങി അടുക്കള വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്നു… നിലാവിന്റെ വെളിച്ചത്തിൽ ഞാൻ പത്തായ പുര ലക്ഷ്യമാക്കി നടന്നു… പത്തായ പുരയുടെ അകത്തു കയറിയപ്പോൾ മുഴുവൻ ഇരുട്ടായിരുന്നു… മീനാക്ഷി എന്തിനാ ഈ രാത്രിയിലിവിടെ വന്നെ… ഇനി വീണ്ടും സുധി അവളെ കാണാൻ വന്നോ.. കോണിപടിയുടെ മുകളിൽ നിന്നും ചെറുതായി കണ്ട നിലാവിൽ ഞാൻ അവിടേക്കു നടന്നു… മുകളിൽ കയറിയപ്പോൾ പണ്ട് സുധിയേയും മീനാക്ഷിയേയും ഞാൻ കണ്ട മുറിയിൽ നിന്നും എന്തോ നിരക്കുന്ന ശബ്ദം കേട്ട് ഞാൻ അവിടേക്കു ചെന്നു…
മുറിയിൽ കടന്നപ്പോൾ ഞാൻ ഞെട്ടി… ഒരു പഴയ മേശയുടെ പുറത്തു കയറി നിന്ന് മച്ചിലൊരു കയർ കെട്ടുന്ന മീനാക്ഷി…. അതിന്റെ അറ്റതായി ഒരു കുരുക്ക് മീനാക്ഷിയുടെ കഴുത്തിൽ കിടക്കുന്നു…