“ഞാൻ എന്ത് ചെയ്യാൻ… ”
“ഇനി എന്റെ ചേച്ചിയെ ഞങ്ങൾ എന്ത് ചേയ്യണമെന്ന് നീ പറഞ്ഞു തന്നിട്ടു പോ…”
മീരയുടെ ശബ്ദം ഇടറി…
“നിങ്ങള് കുഞ്ഞിനെ നശിപ്പിച്ചു കള….. അല്ലേലാ അയ്യപ്പനെ കൊണ്ട് അവളേയങ്ങ് കെട്ടിക്ക്… അവനാകുമ്പോൾ കള്ളും കഞ്ചാവുമടിച്ച് കാലവും ബോധവുമൊന്നും ഇല്ലാത്തവനാ…. കെട്ട് കഴിഞ്ഞൊരു ഏഴു മാസം കഴിഞ്ഞു പെണ്ണ് പെറ്റാലും അവന്റെ കുഞ്ഞിനു വലുപ്പം കൂടിയിട്ടാണ് പെട്ടന്നു പെറ്റതെന്നും പറഞ്ഞു നടന്നോളും…”
-ഠപ്പേ-
പറഞ്ഞു തീരുന്നതിനു മുൻപേ മീരയുടെ വലം കൈ സുധിയുടെ മുഖത്ത് വീണിരുന്നു… ഒരു നിമിഷം ഞെട്ടി നിന്ന ഞാൻ മീരയെ പിടിച്ചു പുറകിലേക്ക് നീക്കി… വശത്തോട്ടു പതിയെ വെയിച്ചു പോയ സുധി കാലുകൾ ഉറപ്പിച്ചു നിന്ന് വായിൽ നിന്നും കുറച്ചു ഉമ്മിനീര് നിലത്തേക്ക് തുപ്പി… അതിൽ രക്തതിന്റെ ചുമപ്പ് കലർണെന്ന് കണ്ടപ്പോൾ സുധി ഒന്ന് ചിരിച്ചു..
“എന്തിനാടാ മൈരേ നീ ഇളിക്കുന്നത്…. സ്വന്തം കൊച്ചിനെ വേറെ ആരേലും വളർത്തട്ടെയെന്ന് പറയുന്ന നട്ടെല്ലില്ലാത്ത നാറി…”
എന്റെ പിടിയിൽ നിന്നും കുതറി മാറാൻ ശ്രമിച്ചുകൊണ്ട് മീര പറഞ്ഞു…
“എന്റെ കുഞ്ഞാണെന്ന് നിനക്കെന്താടി ഇത്ര ഉറപ്പ്… നീയാണോ വന്ന് എനിക്ക് പിടിച്ചു വെച്ച് തന്നോണ്ടിരുന്നത്…. തറവാട്ടിൽ വേറെയും എത്രയോ ആണുങ്ങൾ ഉണ്ടെടി… ഈനിൽക്കുന്ന ശ്രീ ഉൾപ്പെടെ…. ഇവരുടെയാരുടെ എങ്കിലുമാവും…”
“പ്ഫാ… തന്ത ഇല്ലാത്തവനെ… നിന്നെ ഞാൻ പോലീസ് സ്റ്റേഷനിൽ കേറ്റും…”
മീര വീണ്ടും അലറി…