“ഒരു സംശയമുണ്ടെന്നെ പറഞ്ഞോളു…. ഉറപ്പില്ല…. പക്ഷെ എങ്കിലും സുധിയോട് ഒന്ന് പറയെണ്ടേ…”
“പുള്ളിടെ കല്യാണം കഴിഞ്ഞ സ്ഥിതിക്കു എങ്ങനെയാ…. വീട്ടിൽ പോയി…”
“വീട്ടിൽ പോവേണ്ട…. ഇവിടെ അടുത്ത് പന്ത് കളിക്കുന്ന പിള്ളേരെ വിട്ട് ഇങ്ങോട്ടു വിളിപ്പിക്കാം…”
മീര ആലോച്ചു നിന്നുകൊണ്ട് പറഞ്ഞു… ഏതായാലും സുധിയോട് നാളെ സംസാരിക്കാമെന്ന് ഞാനും അവൾക്കു വാക്ക് കൊടുത്തു… അടുത്ത ദിവസം ഞങ്ങൾ രണ്ടുപേരും ഗ്രൗണ്ടിൽ പോയി സുധിയെ കാത്തു നിന്നു… കുറച്ചു നേരം കഴിഞ്ഞപ്പോൾ സുധിയൊരു യമഹാ ബൈക്കിൽ അവിടേക്കു വരുന്നത് കണ്ടു…. കല്യാണത്തിന് സ്ത്രീധനമായി സുധിക്കൊരു ബൈക്ക് കിട്ടിയെന്ന് കല്യാണം കൂടാൻ പോയി വന്ന ബാലൻ ചെറിയച്ഛൻ പറഞ്ഞിരുന്നു…. ബൈക്കിൽ നിന്നും ഇറങ്ങി അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു..
“എന്താ ശ്രീ അത്ത്യാവിഷമായി കാണണമെന്ന് പറഞ്ഞത്…”
“അത് സുധി…. ഒരു പ്രശ്നമുണ്ട്….”
ഞാൻ മുക്കി മൂളി സുധിയോട് പറയാൻ തുടങ്ങി…. കാര്യങ്ങളെല്ലാം കേട്ടു നിന്ന സുധി ഞാൻ പറഞ്ഞു തീർന്നപ്പോൾ തന്റെ ഷർട്ടിന്റെ ബട്ടൻസിൽ തിരുമ്മി കൊണ്ട് കുറച്ചു നേരം നിന്നു…
“സുധിയെന്താ ഒന്നും പറയാത്തത്….”
ക്ഷമതീർന്നപ്പോൾ ഞാൻ തിരക്കി..
“ഞാനെന്ത് പറയാനാ ശ്രീ…. നിങ്ങളെന്തായെന്ന് വെച്ചാൽ ചെയ്തോ…. എനിക്കിപ്പോൾ പോണം…”
“എന്നാടാ പന്നി നീ പറഞ്ഞെ…. ഞങ്ങള് എന്ത് ചെയ്യാൻ… നിന്റെ കൊച്ചിന് നീ സമാധാനം പറഞ്ഞിട്ടു പോയാൽ മതി…”
അത്രയും നേരം മിണ്ടാതിരുന്ന മീര ചാടി അവന്റെ മുന്നിൽ നിന്ന് അലറി… ഞാനും സുധിയും ചുറ്റിലും ആരെങ്കിലും കേട്ടോയെന്ന് തല കറക്കി നോക്കി..