പ്രശാന്ത് ഒഴിഞ്ഞ ഒരു സ്ഥലം നോക്കി വണ്ടി സൈഡാക്കി..
പുറത്ത് ഛന്നംപിന്നം മഴ പെയ്യുകയാണ്… പരിസരത്തൊന്നും ആരുമില്ല…
“” ഐശൂ… എന്റെ അവസ്ഥ കൂടി നീയൊന്ന് മനസിലാക്കണം…
ഞാനെന്താ എന്റെ വീട്ട് കാരോട് പറയാ… ?.
ബാങ്കിൽ ഞാനെന്ത് പറയും…?.
എല്ലാരും എന്നോട് ചോദിക്കില്ലേ ഭാര്യയെന്തിനാ പിണങ്ങിപ്പോയേന്ന്… ഞാനെന്ത് പറയും…?”..
ദയനീയമായാണ് പ്രശാന്ത് ചോദിച്ചത്..
അവൾ മാപ്പും പറഞ്ഞ്, ഇനിയാവർത്തിക്കില്ലാന്ന് സത്യവും ചെയ്ത് തന്റെ കൂടെ പോരുമെന്ന് കരുതിയ പ്രശാന്തിപ്പോ അവളോട് മാപ്പ് പറയാൻ തയ്യാറായി..
“” അതൊന്നും എനിക്കറിയില്ല…
അതൊക്കെ നിങ്ങള് എന്താന്ന് വെച്ചാ പറഞ്ഞോ…. വേണേൽ എന്നെ കുറ്റപ്പെടുത്തിക്കോ…
നിങ്ങളുടെ മാന്യത കളയണ്ട.. എന്റെ സ്വഭാവം മോശമാണെന്ന് പറഞ്ഞോ… “..
ഐശ്വര്യ എല്ലാം തീരുമാനിച്ചുറച്ചിട്ടുണ്ടെന്ന് പ്രശാന്തിന് മനസിലായി..
“” ഐശൂ… നീയെന്റെ കൂടെ പോരണം… അതിന് ഞാനെന്ത് വേണം… ?””..
അങ്ങേയറ്റം താഴ്ന്ന് കൊടുക്കാൻ പ്രശാന്ത് തയ്യാറായി..
“”എനിക്കെന്ത് വേണമെന്ന് നിങ്ങൾക്കറിയാം… അത് തരാൻ ആവില്ലെന്നും നിങ്ങൾക്കറിയാം… “..
പ്രശാന്ത് തലയും താഴ്ത്തിയിട്ട് കുറേ നേരമിരുന്നു…
ഐശു ഗ്ലാസിലൂടെ മഴ പെയ്യുന്നതും നോക്കിയിരുന്നു..
ഇനി രണ്ടാൾക്കും ഒന്നും പറയാനില്ല.. പറയാനുള്ളതൊക്കെ പറഞ്ഞ് കഴിഞ്ഞു..
പ്രശാന്ത് ആകെ അങ്കലാപ്പിലായിരുന്നു.. താൻ തിരിച്ച് പോകുമ്പോൾ തന്റെ കൂടെ ഐശുവും മോനും ഉണ്ടാവുമെന്ന് ഉറപ്പിച്ചതാണ്…
ഇതിപ്പോ ആദ്യത്തേതിനേക്കാൾ പ്രശ്നം വഷളാവുകയാണ് ചെയ്തത്..
ഇനി എന്താണിതിനൊരു പരിഹാരം..?..