താൽപര്യമില്ലാതെ ഐശു ചോദിച്ചു..
“” അത് നേരിട്ട് പറഞ്ഞാ പോരേ…?”..
“” നിങ്ങൾക്കെന്തേലും പറയാനുണ്ടേൽ ഫോണിൽ പറഞ്ഞാ മതി… “..
“” പോര… എനിക്ക് നേരിട്ട് നിന്നെ കാണണം… നേരിട്ട് നിന്നോട് സംസാരിക്കണം…
വീട്ടിൽ വെച്ച് വേണ്ട…
ഒരു മണിക്ക് കാറുമായി ഞാൻ വീടിന് പുറത്തുണ്ടാവും… നിനക്ക് പറ്റുമെങ്കിൽ നീ വന്ന് വണ്ടിയിൽ കയറ്… പുറത്തെവിടെയെങ്കിലും പോയി നമുക്ക് സ്വസ്ഥമായി സംസാരിക്കാം…”..
അത് തരക്കേടില്ലെന്ന് ഐശൂനും തോന്നി.. തനിക്കും അവനോട് രണ്ട് പറയാനുണ്ട്…
“” ശരി… “..
എന്ന് പറഞ്ഞ് ഐശു ഫോൺ വെച്ചു..
ഉറങ്ങിയ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി അവൾ അമ്മയോട് പ്രശാന്ത് വിളിച്ച വിവരം പറഞ്ഞു.. ശോഭനക്ക് സന്തോഷമായി..
പ്രശാന്ത് എല്ലാം മറന്ന് തന്റെ മകളെ സ്വീകരിക്കും എന്നവർക്ക് തോന്നി..
ഒരു മണിക്ക് തന്നെ ഐശ്വര്യ ഒരുങ്ങിഗേറ്റിനടുത്ത് വന്ന് നിന്നു..
പിന്നെയും അഞ്ച് മിനിറ്റ് കഴിഞ്ഞാണ് പ്രശാന്ത് എത്തിയത്..
അവൻ വണ്ടി നിർത്തിയയും അവൾ മുൻ ഡോർ തുറന്ന് അകത്ത് കയറി..
“” മോനെവിടെ… ?”..
പ്രശാന്ത് ആദ്യം ചോദിച്ചത് അതാണ്..
“” അവനുറങ്ങുകയാ… “..
ഒറ്റവാക്കിൽ ഐശു ഉത്തരം പറഞ്ഞു..
“”എന്നാലും അവനെ എടുത്തൂടായിരുന്നോ… ?””..
മോനെ കാണാനുള്ള കൊതിയോടെ പ്രശാന്ത് ചോദിച്ചു..
“” നിങ്ങൾക്കെന്നോട് എന്തേലും സംസാരിക്കാനുണ്ടേൽ വണ്ടി വിട്… “..
ഐശു കർക്കശമായി പറഞ്ഞു..
ഇതിപ്പോ താനെന്തോ തെറ്റ് ചെയ്ത പോലെയാണ് ഇവളുടെ സംസാരമെന്ന് പ്രശാന്തിന് തോന്നി..