എന്താണ് പ്രശാന്തിന്റെ പ്രശ്നമെന്ന് സുശീലയും, ശോഭനയും എത്ര ചോദിച്ചിട്ടും ഐശു പറഞ്ഞില്ല..
അവനെയിനി തനിക്ക് വേണ്ട എന്നവൾ തീർത്ത് പറഞ്ഞു..
വൈകാതെ ഈ പ്രശ്നത്തിനൊരു പരിഹാരം കാണണമെന്ന് ശിവരാജന് തോന്നി..
അവളെ അധികം ഇവിടെ നിർത്താൻ പറ്റില്ല..
ഇപ്പോ ആരും ഇതറിഞ്ഞിട്ടില്ല.
കുറേ നാൾ അവളിവിടെ നിന്നാൽ വിവരം പുറത്തറിയും..
ഏതൊരു പുരുഷനും പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഐശു അവനോട് ചെയ്തത്..
അവനായത് കൊണ്ട് ഇത് ആരെയും അറിയിച്ചിട്ടില്ല..
ഏതായാലും രണ്ട് ദിവസത്തിനുള്ളിൽ പ്രശാന്തിനെ നേരിട്ട് പോയി കാണാൻ തന്നെ ശിവരാജൻ തീരുമാനിച്ചു.
ഐശു അവന്റൊപ്പം പോവില്ലെന്ന് പറയുന്നുണ്ടെങ്കിലും ആദ്യം അവനെ പറഞ്ഞ് സമ്മതിപ്പിക്കണം.
പിന്നെ അവളേയും…
✍️ … ഒരാഴ്ച കൊണ്ട് പ്രശാന്തിന്റെ അവസ്ഥ തീർത്തും പരിതാപകരമായി..
ബാങ്കിൽ നിന്ന് ലീവെടുത്ത അവൻ പുറത്തിറങ്ങാതെ വീട്ടിൽ തന്നെയിരുന്നു..
ഈ സംഭവം തന്റെ വീട്ടിലോ, വേറാരോടെങ്കിലുമോ പറയാനാവാതെ അവൻ കുഴങ്ങി..
തന്റെ കുറവ് വേറാരുമറിയാൻ അവനിഷ്ടപ്പെട്ടില്ല..
ഐശു അവളുടെ വീട്ടിൽ തന്റെ പ്രശ്നം പറഞ്ഞിട്ടുണ്ടാവില്ല എന്ന് തന്നെ അവൻ വിശ്വസിച്ചു..
ഒരാഴ്ചയോളം അവൻ തിരിച്ചും മറിച്ചും ചിന്തിച്ചു..
ഐശു ഇല്ലാതെ ജീവിക്കാനാവില്ല എന്ന ഉത്തരമാണ് എങ്ങിനെ ചിന്തിച്ചിട്ടും അവന്കിട്ടിയത്..
മാത്രമല്ല മോനെ കാണാതെ, അവന്റെ കളി ചിരി കേൾക്കാതെ തനിക്ക് തീരെ കഴിയില്ലെന്നും അവന് മനസിലായി..
ഐശു തന്നെ ക്രൂരമായി ചതിക്കുകയായിരുന്നു..
തന്നെ ഉറക്കിക്കിടത്തിയാണവൾ കാമുകനുമായി തൊട്ടടുത്ത മുറയിൽ കൂത്താടിയത്..
കല്യാണത്തിന് മുൻപ് അവന്റെ കൂടെ അവൾ ഒളിച്ചോടിപ്പോയിട്ടുമുണ്ട്..അതും തന്നിൽ നിന്നവൾ മറച്ച് വെച്ചു..
പൊറുക്കാനാവാത്ത വഞ്ചനയാണവൾ കാട്ടിയത്..