വെട്രി റെഡിയായി ഭക്ഷണം എല്ലാം കഴിച്ചു മാമിയെ കാത്തിരുന്നു. മാമി താമസിച്ചു തന്റെ പ്ലാൻ എല്ലാം കളയുമോ. എന്നവൻ ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ ദാ വരുന്നു. വേണി കയ്യിൽ ഒരു ബാഗ് ഉണ്ട് ശരിയാണ് വേഷം കറുപ്പിൽ സ്വർണ നിറമുള്ള വലിയപ്പൂക്കൾ തുന്നിയ സാരി. ഒപ്പം കറുപ്പ് ബ്ലൗസും.
വെട്രി. എന്താണ് മാമി താമസിച്ചേ…….
വേണി. സോറിടാ നിനക്ക് ഇത് കഴിഞ്ഞു വേറെ എവിടെയും പോകാൻ ഉണ്ടോ
വെട്രി. അത്… ഇല്ലാ
വേണി. എന്നാൽ വാ
വെട്രി വേണിയെയും കൊണ്ട് ബൈക്കിൽ അവരുടെ ഗ്രാമത്തിൽ ഉള്ള ടൗണിൽ ചെന്നു. ടൌൺ എന്ന് പറയാൻ മാത്രം ഒന്നുമില്ല. ഒരു പലചക്ക് കട, പച്ചക്കറി മൊത്ത വ്യാപാര വില്പന കേന്ദ്രം, പോസ്റ്റ് ഓഫീസ്, റീചാർജ് കട,…….. ചില്ലറ പച്ചക്കറി പഴം കട…. പിന്നെ തയ്യൽ കട, പിന്നൊരു നാരങ്ങ വെള്ളം ചായ മുതലായവ വിൽക്കുന്ന ഒരു കട ഇത്രയും അവിടെയുള്ളൂ
തയ്യൽ കട ഒരു ഒഴിഞ്ഞ കോണിൽ ആണ്. അത് മൂന്ന് മുറികൾ ഉണ്ട്. മൂന്ന് മുറിക്കും മടക്കി വയ്ക്കുന്ന പലക വാതിലുകൾ ആണ് നടുക്കുള്ള മുറിയിൽ ആണ് തയ്യൽ നടത്തുന്നത്, മൂന്ന് നാലു തയ്യൽ മീഷീൻ അവിടെ ഉണ്ട്, വലതു ഭാഗത്തു ഉള്ള മുറിയിൽ തയ്യൽ സാമഗ്രികൾ തുണികൾ ഇവയെല്ലാം വക്കുന്നു ഇടവും ആണ്. ഇടതു ഭാഗത്തു ഉള്ള മുറിയിൽ ഒരു കർട്ടൻ ഇട്ട് മറച്ചിട്ടുണ്ട്. അവള് എടുക്കുന്നത് അവിടെ വച്ചാണ്.
വേണി തയ്യൽ കടയിൽ. കയറി ചെന്നു പിന്നാലെ വെട്രിയും.അവരെ കണ്ടു വെളുക്കെ ചിരിച്ചു കൊണ്ട് മുനിയാണ്ടി ഇറങ്ങി വന്നു. അയാൾക്ക് അവരെ അറിയാം ഒരു അറുപതു വയസു വരുന്ന ഒരു കഷണ്ടി ആണ് ആൾ. അധികം വണ്ണം ഇല്ലാ എന്നാൽ തീരെ എലുമ്പനും അല്ല. നരച്ച താടിയും മീശയും ഒരു ജുബ്ബയും കള്ളി മുണ്ടും ആണ് വേഷം