വെട്രി 1
Verti Part 1 | Author : Anandan
ഹായ്
ഇത് എന്റെ പുതിയ കഥ ആണ് ഇതിന്റെ ഇൻട്രോ നേരെത്തെ തേൻവണ്ടിൽ കൂടി നൽകിയതാണ്. മനസ്സിൽ തോന്നിപ്പോയ തീം നഷ്ടപ്പെട്ടു പോകാതെ എഴുതിയതാണ് ഈ കഥ.
ആനന്ദൻ
കഥയിലേക്ക്
ഇവനെ നമുക്ക് വെട്രി എന്ന് വിളിക്കാം ഇത് അവന്റെ കഥ ആണ്.
ഇവ ന്റെ ജനനം കോയമ്പത്തൂറിനും വാളയാറിനും ഇടയിൽ എവിടെയോ ഉള്ള ഗ്രാമത്തിൽ ആണ്. അവന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം അമ്മയുടെ നാട്ടിൽ അമ്മയുടെ വീട്ടിൽ ആണ് താമസം. അവന്റെ അമ്മയുടെ അച്ഛൻ ആയ മുത്തുചാമി അവർകൾ സ്വന്തം മകൾക്ക് കൂടി ആണ് തറവാട് കൊടുത്തത് അത്.
മകളോടുള്ള വാത്സല്യം മൂലം തന്റെ നോട്ടം എത്തുന്ന സ്ഥലത്ത് വേണം അവൾ താമസിക്കാൻ എന്ന് അയാൾ ചിന്തിച്ചു. അത് തന്നെയാണ് മകൻ വേലു ചിന്തിച്ചത്. തന്റെ പെങ്ങൾ ചെമ്പകം അതായത് തന്റെ അക്ക തന്റെ സമീപം വേണം.
കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും വേലു ഒരു ചെറു പെണ്ണ് പിടിയൻ ആണെന്ന് അവർ ആരും മനസിലാക്കിയില്ല മാത്രമല്ല രഹസ്യമായി വലിയും ഉണ്ട് . പക്ഷെ പെങ്ങളുടെ മകൻ വെട്രിയുടെ മുൻപിൽ വെളിപ്പെട്ടു എങ്കിലും അവനു മനസിലാക്കാൻ പ്രായം ആയില്ല.
ഒരിക്കൽ തന്റെ കൂട്ടുകാരുടെ കൂടെ കളി കഴിഞ്ഞു അവൻ വീട്ടിൽ എത്തി. അന്ന് വെട്രിയും അമ്മയും അച്ഛനും തറവാട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. അച്ഛനും അമ്മയും പിന്നെ മുത്തച്ഛനും മുത്തശ്ശിയും ഒരു കല്യാനത്തിന് പോയി. വെട്രിയെ വിളിച്ചതാണ് എങ്കിലും അവൻ പോയില്ല.
അങ്ങനെ കളി കഴിഞ്ഞു വീട്ടിൽ വന്നു . ആരെയും കണ്ടില്ല മാമൻ കാണേണ്ടത് ആണ് ഇല്ല. മാമന്റെ മുറിയുടെ വാതിൽക്കൽ ചെന്നു അടഞ്ഞു കിടക്കുന്നു. അകത്തു നിന്നും ശബ്ദം കേൾക്കാം