തറവാട്ടിലെ നിധി 6 [അണലി]

Posted by

“ഇന്ന് നമ്മുടെ വാസു വന്നിരുന്നു അല്ലേ അമ്മേ…”

“മ്മ് വന്നിരുന്നു…”

അച്ഛമ്മ ചോറിൽ നിന്നുമൊരു ഉരുള്ള ഉരുട്ടുന്നതിനു ഇടയിൽ മൂളി..

“എന്ത് പറഞ്ഞാ വന്നേ…”

“അവന് ഈ തറവാട്ടിൽ നിന്നും സംബദ്ധം വേണമത്രേ…”

“സുധി നമ്മുക്കു ചെറുപ്പം മുതൽ അറിയാവുന്ന പയ്യനല്ലേ അമ്മേ…”

“അതിന്… അരപ്പണത്തിന്റെ പൂച്ച മുക്കാൽ പണത്തിന്റെ നെയ് കുടിച്ചാലൊ… തല മറന്ന് വാസു എണ്ണ തേച്ചല്ലോ എന്നതാ എന്റെ വിഷമം..”

“അമ്മേ… പഴയ കാലമൊന്നുമല്ല ഇപ്പോൾ..”

“വീട്ടിത്തം വിളിച്ചു പറയാതെ മുരളീ…. ചിറ്റില്ലത്തിൽ വന്ന് പഴയ കിങ്കരൻ പെണ്ണ് ചോദിച്ചെന്ന് അറിഞ്ഞാൽ ആളുകൾ ചിരിക്കില്ലേ…. ഇന്നെന്താ ഞാൻ പറഞ്ഞിട്ട് സുബ്രമണി കണിയാരു വരാത്തതു… അല്ലേൽ നീ വിളിക്കാൻ മറന്നോ മുരളീ…“

”നാളെ വരും…“

”എടി…. ആരേലുമാ ലളിതയോട് ഇവിടെ വരെയൊന്ന് വരാൻ പറഞ്ഞേ…“

അച്ഛമ്മ വീണ്ടും ഭക്ഷണത്തിൽ മുഴുകിയപ്പോൾ ഉഷാമ്മ പോയി അടുക്കളയിൽ നിന്ന ലളിത ചേച്ചിയെ കൂട്ടി വന്നു…

”നിനക്ക് എതിർപ്പ് ഉണ്ടോ പെണ്ണേ, നിന്റെ മോളെ ഇവിടുത്തെ വേലക്കാരനു പിടിച്ചു കൊടുക്കാത്തതിന്… ഉണ്ടേലിപ്പോൾ പറയണം… ആരേലും ഇവൾക്കു ഞാൻ ചോദിച്ചതൊന്നു കാലും കൈയും കാട്ടി പറഞ്ഞു കൊടുക്ക്…“

അച്ഛമ്മ പറഞ്ഞത് ഉഷാമ്മയാണ് അവർക്കു പറഞ്ഞു കൊടുത്തത്…. പക്ഷെ തർജിമ ചെയ്യുന്നതിന് മുൻപ് തന്നെ അവരതു അച്ഛമ്മയുടെ ചുണ്ടിൽ നിന്നും വായിച്ചു മനസ്സിലാക്കിയെന്ന് എനിക്കു തോന്നി… അവര് അച്ഛമ്മയെ എതിർത്തില്ല…. പിന്നെയിനി വേറെ ആര് എതിർത്തിട്ടും കാര്യവുമില്ലായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *