“രാജൻ മുതലാളിയോട് അയ്യപ്പൻ പറഞ്ഞതാണേ…. ആ പെണ്ണിനെ ഞാൻ കെട്ടുമെന്ന്…. എന്റെ ക്ഷമ നശിച്ചാൽ ഞാനങ്ങു ചിറ്റില്ലത്തിലേക്കു വന്ന് പെണ്ണിനെ പിടിച്ചെടുത്തു കൊണ്ട് പോവും…“
”എടാ എല്ലാം പരിഹരിക്കാം…. നീ വഴിയിൽ വെച്ചു വെറുതെ പിള്ളേരുടെ മെക്കട്ടു കേറാതെ പോയെ…“
രാജൻ വല്യച്ഛനത് പറഞ്ഞപ്പോൾ അയ്യപ്പൻ തിരിഞ്ഞു….. തിരിച്ചു നടക്കുന്നതിനിടയിലെന്നെ ഒന്ന് നോക്കി… രാജൻ വല്യച്ഛനും മീരയും കൂടെ എന്നെ പിടിച്ചു ഒരു ഓട്ടോയിൽ കയറ്റി വീട്ടിലേക്കു വിട്ടു… എന്റെ കൂടെ മീരയുമുണ്ടായിരുന്നു… ഇടക്ക് അവളെന്നെ സഹതാപത്തോടെ നോക്കി… എന്റെ കണ്ണുകൾ നാണക്കേട് കാരണം ഞാൻ അടച്ചു പിടിച്ചു….
മനസ്സിൽ വീണ്ടും വീണ്ടും അയ്യപ്പന്റെ മുഖവും നാട്ടുകാരുടെ ചിരിയും മാറി മാറി വന്നു… അന്ന് വീട്ടിലെല്ലാവരും ഇതിനെ കുറിച്ച് അറിഞ്ഞു… പോലീസിൽ കേസ് കൊടുക്കണമെന്ന അഭിപ്രായക്കാരായിരുന്നു കൂടുതലും, പക്ഷെ കേസ് കൊടുത്താൽ അയ്യപ്പന്റെ വാശി കൂടത്തെയൊള്ളു എന്ന് രാജൻ വല്യച്ഛൻ പറഞ്ഞത് ശെരിയാണെന്ന് എനിക്കും തോന്നി…
തുടരും…..