“കൈ വിടാടാ…. അല്ലേൽ തന്നെ നല്ല ദേഷ്യത്തിൽ ഇരിക്കുവാ…”
“നീ എന്തിനാ എന്നോടു ചൂടാവുന്നത് എന്ന് പറഞ്ഞിട്ടേ വിടുന്നുള്ളു…. നീയൊക്കെ ചോദിച്ചത് ഞാൻ ചെയ്തില്ലേ…”
“ഞാനെന്റെ ദണ്ണം കൊണ്ടു പറഞ്ഞതാ…. കൈയിന്നു വിട് ശ്രീ…. ഇല്ലേൽ ഞാൻ സത്ത്യമായിട്ടും അടിക്കും…”
എന്റെ മുഖത്തിനു കുറച്ചു അകലയായി കൈ പത്തി വിടർത്തി പിടിച്ചു മീര പറഞ്ഞപ്പോൾ, അവളത് ചേയ്യുമെന്ന് എനിക്കു തോന്നി… ഞാൻ കൈ വിട്ടു..
“സുധിയോട് നിന്നെ വിളിച്ചിറക്കി കൊണ്ടു പോവാൻ പറ…. അതേ നടക്കു…”
ഞാൻ കരയുന്ന മീനാക്ഷിയെ നോക്കി പറഞ്ഞു…
“എന്നിട്ടു…. ഞാൻ ഇറങ്ങി പോയാലിവിടെയുള്ളവർ ദേഷ്യം മുഴുവൻ തീർക്കുന്നതെന്റെ കൂടെ പിറപ്പിനോടും മിണ്ടാപ്രാണിയായ അമ്മയോടും ആയിരിക്കുമല്ലോ…”
മീനാക്ഷി പുറത്തു കോപം കാണിക്കാതിരിക്കാൻ നല്ലതുപോലെ ശ്രമിച്ചെങ്കിലും അവളുടെ ശബ്ദത്തിൽ ഒരു രോദനമുണ്ടായിരുന്നു…. എന്ത് മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു… ഞാൻ അവിടെ നിന്നും നടന്ന് അകന്നു… ഇവരുടെ പ്രശ്നങ്ങൾ മുഴുവൻ എനിക്കു പരിഹരിക്കാൻ പറ്റുന്നത്തെ ഒള്ളെന്നു തോന്നി, പക്ഷെ അത് പറയാനുള്ള ധൈര്യമെനിക്കിലായിരുന്നു…
അന്ന് വൈകിട്ടു അച്ഛനോടും ഞാൻ നടന്ന കാര്യങ്ങൾ പോയിരുന്നു പറഞ്ഞു… അത്താഴറ്റിന്റെ സമയമീ കാര്യം ഒന്നു കൂടെ അച്ഛമ്മയോട് സംസാരിക്കണമെന്ന് നിനച്ചു.. എല്ലാവരും ഊട്ടുപുരയിൽ പോയിരുന്നപ്പോൾ ഞാൻ മനസ്സിൽ അച്ഛമ്മയോട് പറയാനുള്ള കാര്യങ്ങൾ ഉരുവിട്ടു കൊണ്ടിരുന്നു… എന്റെ വെപ്രാളം കണ്ടിട്ടായിരുന്നിരിക്കണം അച്ഛൻ തന്നെ പറഞ്ഞു തുടങ്ങി..