“എന്റെ ചേച്ചിയെ ഇത്രയും നാൾ നീ ചതിക്കുവാരുന്നോ….”
മീരയുടെ ശബ്ദത്തിനു കനം വെച്ചു…
“ഞാനോടി…. നിന്റെ തറവാട്ടിൽ നിന്നുമെന്നെ അടിച്ചിറക്കിയപ്പോൾ ഒരക്ഷരം മിണ്ടിയോ നിന്റെയാ ചേച്ചി…. എന്നിട്ട് ഞാൻ ചതിച്ചു പോലും…”
“സുധിക്കും മീനാക്ഷിയുടെ അവസ്ഥ അറിയാവുന്നതല്ലേ…”
ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു…
“ഞാൻ വന്ന് പെണ്ണ് ചോദിച്ചിട്ട് കെട്ടിച്ചു തന്നിലേൽ വേറെന്ത് ചെയ്യാനാ….”
“കുറച്ചു സമയം കിട്ടിയാൽ എങ്ങനെയേലും എല്ലാവരെയും കൊണ്ട് സമ്മതിപ്പിക്കാം…. ഇപ്പോളീ കല്യാണത്തിനു സുധി എടുത്തു ചാടല്ല്…”
കോപത്തിൽ മീര എന്തേലും പറയാൻ അവസരം കൊടുക്കാതെ ഞാൻ തന്നെ അവനോട് പറഞ്ഞു….
“ഇനി നിന്റെ വീട്ടുകാര് എന്റെ അടുത്തു അവളെ കൊണ്ട് വന്ന് കെട്ടാവോയെന്ന് ചോദിച്ചാലും ഞാൻ കേട്ടില്ല ശ്രീ ….. കരഞ്ഞുകൊണ്ടാ ഉമ്മറത്തു നിന്ന് ഇറങ്ങിയപ്പോൾ ഞാൻ ഉറപ്പിച്ചതാ…”
“നിനക്ക് നട്ടെല്ല് ഉണ്ടോടാ നാണം കെട്ടവനെ…. നിന്നെ ജീവന് തുല്യം പ്രേമിക്കുന്ന ഒരു പെണ്ണിനെ ഇങ്ങനെ ഒഴുവാക്കാൻ…”
മീര നിന്നു അലറി…
“നട്ടെല്ല് ഉള്ളത് കൊണ്ടു തന്നെയാടി ഇനി അവളെ ഞാൻ കെട്ടില്ലാ എന്ന് പറഞ്ഞത്… പിന്നെ ശ്രീ നീ ഇവളുടെ പുറക്കെ വെറുതെ നടക്കുവാ… അവസാനം നീ കരയും ഞാൻ പറഞ്ഞേക്കാം…”
അതും പറഞ്ഞ് സുധി വാതിൽ വലിച്ചടച്ചു… തിരിച്ചു നടക്കുമ്പോൾ മീര എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു…. അവളോട് സംസാരിക്കാനുള്ള ധൈര്യമെനിക്ക് കിട്ടിയില്ലാ…
‘അവന് പോയാൽ പോട്ടെ…. എന്റെ ചേച്ചിക്ക് വേറെ നല്ല ചെറുക്കൻ കിട്ടും…. അലവലാതി…’