“അതല്ലാ…. കുറേ ദൂരമുണ്ടേൽ നന്നായി…”
“അതെന്താ…”
“മീരയുടെ കൂടെയിങ്ങനെ നടക്കാമെല്ലോ…”
“ശ്രീയുടെ ഈ സൂക്കേടിനു മാത്രമൊരു മാറ്റവും ഇല്ലല്ലോ…”
“ഇല്ലാ…”
“നല്ല അടി കിട്ടുമ്പോൾ മാറും…”
അവൾ പറഞ്ഞപ്പോൾ ഞാൻ മറുപടി പറഞ്ഞില്ലാ… വെറുതെ അവളുമായി അടി ഉണ്ടാക്കാൻ നിൽക്കേണ്ട എന്ന് തോന്നി..
“തനിക്കി യമുനയുണ്ടെനൊക്കെ വിശ്വാസമുണ്ടോ…”
വിഷയം മാറ്റാനായി ഞാൻ ചോദിച്ചു…
“ദൈവമുണ്ടെങ്കിൽ ഇങ്ങനുള്ള ഹീനമായ ശക്തികളും കാണും ശ്രീ…”
“അച്ഛമ്മയെ പോലെയുള്ളതാണോ…”
ഞാൻ പറഞ്ഞപ്പോൾ അവൾ ചിരി അടക്കി പിടിച്ചു മുന്നോട്ട് നടന്നു… കവല എത്തിയപ്പോൾ എനിക്കു കുറച്ചു മുൻപിലായി കേറിയാണ് മീര നടന്നത്… എന്റെ കൂടെ നടക്കുന്നത് അവൾക്ക് ഇത്ര നാണക്കേടാണോ… ആ ഇന്നത്തെ കാലമല്ലേ… ആളുകൾ ഓരോന്ന് പറയേണ്ട എന്നോർത്താവും…
അവിടെ നിന്നും കുറേ ദൂരം കൂടെ നടന്നിട്ടാണ് സുധിയുടെ വീട് എത്തിയത്… നീല നിറത്തിൽ ചായം പൂശിയ ചെറിയൊരു വീട്… അതിന്റെ വശത്തായി ഏതോ ഒരു വള്ളി ചെടി വീട്ടിന്റെ പകുതിയോളം മൂടി കിടക്കുന്നു… അതിൽ നിറച്ചും ചുമന്ന പൂവുകൾ വിരിഞ്ഞു നിൽക്കുന്നു… ഞങ്ങൾ ഡോറിൽ മുട്ടി കുറച്ചു നിമിഷം കാത്തിരുന്നപ്പോൾ സുധി വന്ന് ഡോർ തുറന്നു…
“നിങ്ങളെന്താ ഇവിടെ….”
“സുധിയുടെ കല്യാണം വിളിക്കാൻ വാസു ചേട്ടൻ വീട്ടിൽ വന്നായിരുന്നു…. സുധി അതറിഞ്ഞോ…”
ഞാനവിടെ നിന്ന് തന്നെ തിരക്കി…
“മ്മ്… ”
“സുധിയി കല്യാണത്തിന്നു സമ്മതിച്ചോ…”
മീര ചോദിച്ചു…
“മ്മ്….”