“നീയെന്തിനാ മീര ആണുങ്ങളെ മുഴുവൻ കുറ്റം പറയുന്നത്…. അങ്ങനെ അല്ലാത്ത ആണുങ്ങളുമുണ്ട്… നീ ഒന്ന് ഓക്കേ പറഞ്ഞു നോക്കിക്കേ…. ഇപ്പോൾ തൂക്കി എടുത്തുകൊണ്ടു പോയി ഞാൻ കെട്ടില്ലേ…”
“ദേ… ശ്രീ മിണ്ടാതെ ഇരുന്നോണം… അല്ലേൽ തന്നെ എനിക്കു നല്ല ചൊറിഞ്ഞു ഇരിക്കുവാ… വെറുതെ ആ സുധിയെ വിളിക്കാൻ വെച്ചേക്കുന്ന തെറി ഇയാള് വാങ്ങി കൂട്ടെല്ലേ…“
”ഇനി എന്ത് ചെയ്യും…“
”എനിക്കു അറിയില്ലാ…“
തല ഉയർത്തി എന്നെ നോക്കി മീര പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…. അതെനിക്കു സഹിക്കാൻ പറ്റുനില്ലായിരുന്നു…
”ഞാൻ പോയി സുധിയോടൊന്നു സംസാരിച്ചു നോക്കിയാലോ…“
ഞാനത് പറഞ്ഞപ്പോളൊരു നിമിഷം മീര ആലോചിച്ചു ഇരുന്നു…
”ഞാനും വരാം…. നാളെ പോവാം…“
അതും പറഞ്ഞ് മീര എഴുന്നേറ്റു അടുക്കളയുടെ ഭാഗത്തേക്ക് പോയി… അടുത്ത ദിവസം രാവിലെ തന്നെ ഇറങ്ങാൻ തന്നെ ഇറങ്ങാൻ തീരുമാനിച്ചു… ഞാൻ വഴിയിൽ പോയി കുറേ നേരം നിന്ന് കഴിഞ്ഞപ്പോളാണ് മീര വന്നത്… ഒരു ഇളം റോസ് നിറമുള്ള സാരിയാണ് അവളുടെ വേഷം… നെറ്റിയിൽ ചെറിയൊരു ചന്ദനകുറിയും… അവളുടെ കൂടെ നടക്കുന്നത് തന്നെയൊരു ഭാഗ്യമായി എനിക്ക് തോന്നി… കുറച്ചു നേരം മൗനമായി നടന്ന ശേഷമവൾ മിണ്ടാൻ തുടങ്ങി…
“ശ്രീയുടെ തല വേദന മാറിയോ…”
“മാറി…. സുധിയുടെ വീട്ടിലേക്കുള്ള വഴി അറിയാമോ…”
“അറിയാം…. പണ്ടു വാസു ചേട്ടൻ വയ്യാതെ കിടന്നപ്പോൾ ഞാൻ ഉഷ വല്യമ്മയുടെ കൂടെ പോയിട്ടുണ്ട്…”
“കുറേ നടക്കാനുണ്ടോ…”
“എന്താ നടക്കാൻ മടിയാണോ…. ചിറ്റില്ലത്തിലെ കൊച്ച് തമ്പുരാന്…..”