“നന്നായി…. പിള്ളേരെ അധികം നിർത്തി വഷളാക്കാതെ പിടിച്ചു കെട്ടിച്ചു വിടണം…. ആട്ടെ എന്നാ കല്യാണം…”
“വൃശ്ചികം നാലിനു രാവിലെ പത്തു മണിക്കാണ് മുഹൂർത്തം…”
“ഇതിപ്പോൾ തുലാം തീരാറായില്ലേ…”
“ഉവ്വാ…. അവർക്കു എടുപിടീന് കാര്യങ്ങൾ നടത്തണമെന്നാ… ഇത് കഴിഞ്ഞാൽ പിന്നെ നല്ല മുഹൂർത്തം ഉടനെയില്ല….”
“എല്ലാം നല്ലപടിയെ നടക്കട്ടെ…. ഇവിടുന്നു സമയമുള്ള ആരെയെങ്കിലും പറഞ്ഞു വിടാം…”
“ആട്ടെ…. ഇറങ്ങുവാ…”
“നിന്നാൽ ഒരു കട്ടൻ ഇടാൻ പറയാം…”
“വേണ്ട….”
തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ വാസു പറഞ്ഞു… ഇതറിയുമ്പോൾ മീനാക്ഷി എന്ത് ചെയ്യുമെന്ന പേടിയാരുന്നു എനിക്ക്… ഞാൻ വീടിന് അകത്തു കയറിയപ്പോൾ കോണിപടിയുടെ ചോട്ടിൽ നിന്നും മീര എന്നെ എന്താ എന്ന് കൈ കാട്ടി ചോദിച്ചു… വാസു ചേട്ടൻ പറഞ്ഞ കാര്യം എങ്ങനെ മീരയോട് പറയുമെന്ന് ആലോചിച്ചു ഞാനവളുടെ അടുത്തേക്കു നടന്നു…
“എന്താ… എന്ത് പറയാനാ സുധിയുടെ അച്ഛൻ വന്നത്…”
“അത്…. സുധിയുടെ കല്യാണം വിളിക്കാൻ…”
“കല്യാണം വിളിക്കാനോ…”
“ആരുമായിയൊള്ള കല്യാണം…”
“ഏതോ ബന്ധത്തിലുള്ള കൊച്ചാന പറഞ്ഞെ…”
“ഇയാൾ ചുമ്മാ പറ്റിക്കാൻ പറയുന്ന അല്ലല്ലോ…”
“ഇങ്ങനെയുള്ള കാര്യമാണൊ ഞാൻ പറ്റിക്കാൻ പറയുന്നത്…”
“എന്റെ ദേവി….. ചേച്ചി ഇതറിഞ്ഞാൽ….”
മീര കോണിപടിയിലേക്കു ഇരിന്നു നെറ്റിക്കു കൈ കൊടുത്തു…
“സുധി ഇതെങ്ങനെ സമ്മതിച്ചു എന്നാ…”
“ആണുങ്ങളല്ലേ…. ഇതും ചേയ്യും ഇതിനപ്പുറവും ചേയ്യും…. നാണമില്ലാത്ത വർഗം…”