കൈ തിരിച്ചെടുത്തു നോക്കിയപ്പോൾ അതിൽ രക്തം പെറ്റിയിരിക്കുന്നു… എന്തോ തലയിൽ തട്ടി എന്നത് ഉറപ്പാണ്, പക്ഷെ എന്ത്… നദിയുടെ അരികിലായി മരങ്ങൾ ഒന്നുമില്ലാ… ഇനി ആരെങ്കിലും അടിച്ചത് ആവുമോ… ആര്… എന്നോടർക്കാ കൊല്ലാൻ ശ്രെമിക്കാൻ മാത്രം വെറുപ്പ്.. ഇനി രാജൻ വല്യച്ഛൻ… ഞാൻ കണക്കു നോക്കി കള്ളതരങ്ങൾ പിടിക്കുമെന്ന് ഭയന്ന്… അല്ലേൽ ബാലൻ കൊച്ചച്ചൻ…
ഞാൻ ഇല്ലാത്തയാൽ തറവാടും സ്വത്തും വീണ്ടും അവർക്കു കിട്ടുമെന്നോർത്തു… അല്ലേൽ ഇനി അയ്യപ്പൻ… കവലയിൽ വെച്ച് സൂക്ഷിച്ചു നോക്കിയതിന്… പക്ഷെ ഇതൊക്കെ ഒരു കാരണമാണോ… ഏതായാലും ഒന്ന് സൂക്ഷിക്കണമെന്ന് ഞാൻ ഉറപ്പിച്ചു… കുറച്ചു നേരം അവിടെയിരുന്നു ഷീണം മാറ്റി, വസ്ത്രമൊക്കെ ഉണങ്ങിയിട്ടാണ് ഞാൻ തറവാട്ടിലേക്കു തിരിക്കാൻ തുടങ്ങിയത്… ഞാൻ തറവാട്ടിലോട്ട് നടക്കുന്ന വഴിയിൽ വെച്ചു തന്നെ എനിക്കു എതിരെ നടന്നു വരുന്ന മീരയെ കണ്ടു…. അവളുടെ മുഖത്ത് നല്ല രോഷം വ്യക്തമായിരുന്നു…
“എവിടെ പോയി കിടക്കുവാരുന്നു…”
ചോദിച്ചു കൊണ്ടവളെന്റെ അടുത്തേക്കു ചീറി പാഞ്ഞു വന്നു…
“ഞാൻ മയിൽപീലി പെറുക്കാൻ പോയതാ…”
അവൾക്കു നേരെ ഞാൻ കൈയിലിരുന്ന മയിൽപീലികൾ നീട്ടി കൊടുത്തു പറഞ്ഞു…
“മയിൽപീലി…. മൈ… എന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ല്… എല്ലാരും ഒരു മണികൂറായി തപ്പി നടക്കുവാ…”
അവളുടെ കൈയിൽ ഞാൻ കൊടുത്ത മയിൽപീലി അരികിലേക്കു വലിച്ചെറിഞ്ഞുകൊണ്ടവൾ പറഞ്ഞു…
“തലയൊന്നു മരത്തിൽ തട്ടി… അതാ കുറച്ചു നേരം ഇരുന്നിട്ട് വന്നത്…”