ശരീരത്തിലെ തണുപ്പ് കുറഞ്ഞു… പുറം തറയിലൂടെ വലിഞ്ഞു…. എന്റെ നെഞ്ചിൽ ആരുടെയോ കരങ്ങൾ ശക്തമായി അമർന്നു… വീണ്ടും വീണ്ടുമത് തുടർന്നു… എന്റെ വായിലൂടെയും മൂക്കിലൂടെയും ചൂടു വെള്ളം പുറത്തേക്കു പോയി… മുഖത്തു ചൂടു ശ്വസനം പതിച്ചു…
നല്ല ചൂടുള്ള മൃദുലമായ എന്തോ എന്റെ ചുണ്ടിൽ അമർന്നു… അതിൽ നിന്നും ചൂട് കാറ്റെന്റെ നെഞ്ചിലേക്കു തൊണ്ട വഴി ഒഴുകിയെത്തി… നെഞ്ച് വീണ്ടും നീറാൻ തുടങ്ങി…. ശ്വാസമെടുക്കാൻ ഞാൻ വീണ്ടും വെപ്രാളപെട്ടു… കണ്ണുകൾ ബലമായി ഞാൻ തുറന്നു… കണ്ണിന്റെ മങ്ങൽ പതിയെ മാറി വന്നു…
“ആ……….”
എന്റെ മുഖത്തിന് തൊട്ടു മുന്നിൽ മറ്റാരുടെയോ മുഖം കണ്ടപ്പോൾ ഞാൻ അലറി…. എന്റെ അലർച്ച കേട്ട ആൾ എന്നിൽ നിന്നും പുറകേക്കു മാറി.. ഞാൻ നിലത്തു കിടന്നു ഉരുണ്ട് മുട്ടിൽ നിന്നു..
“പേടിക്കേണ്ട……”
എന്റെ മുന്നിലായി നിന്ന പെൺകുട്ടി പറഞ്ഞു…. അതെ ഒരു പെൺകുട്ടി… മുട്ടിൽ നിൽകുമ്പോൾ നിലത്തു വരെ നീണ്ടു കിടക്കുന്ന ഇടതിങ്ങിയ മുടിയിഴകൾ നനഞ്ഞു ഉണക്കാനിട്ട തോർത്തു പോലെ പിരിഞ്ഞു കിടക്കുന്നു… ഇരു നിറത്തിലുള്ള മുഖത്തു കൂടെ വെള്ള തൊള്ളികൾ ഊർന്നിറങ്ങുന്നു… കണ്ണുകൾക്ക് നടുവിലായി കണ്മഷി കൊണ്ടൊരു പൊട്ടും,
ചുണ്ടിനു താഴെ കണ്മഷി കൊണ്ടു മൂന്ന് ചെറിയ പൊട്ടുകളും…. സാരി പോലെ ചുറ്റിയ ചെളി പിടിച്ച ഒറ്റ തുണി നനഞ്ഞു കുതിർന്നിരിക്കുന്നു… ബ്ലൗസ് ഇടാത്ത മാറിടം നനഞ്ഞു തുണിക്കുള്ളിലൂടെ അതിന്റെ ആകൃതി പ്രദർശിപ്പിച്ചു നിന്നു… അരയിലായി ഒരു ചരട് കെട്ടി വെച്ചിരിക്കുന്നു, പുറകിലൂടെ സാരിയുടെ തുമ്പിനേ ശരീരത്തിനോട് ചേർത്തു കെട്ടിയ ആ നൂലിന്റെ ബലത്തിലാണ് ഇവളുടെ വടിവൊത്ത ശരീരത്തിൽ ഒറ്റ തുണി കിടക്കുന്നത്… ഇന്നത്തെ കാലത്തും ഇങ്ങനെ വഷത്രം ധരിക്കുന്ന പെൺകുട്ടിയോ…