ആ കുറുകൽ ഷഫീഖിന് അപകടമായിത്തോന്നി..
“” ഐശൂ… നീ കാര്യം പറ…
എന്താ നിനക്ക് പറ്റിയത്… ?.
നീ ഹാപ്പിയല്ലേ…?”..
എന്തൊക്കെയോ ഷഫീഖിന് മനസിലായിത്തുടങ്ങിയിരന്നു.
“” ഹാപ്പിയല്ല… എന്നെ ഹാപ്പിയാക്കാൻ നിനക്ക് കഴിയോ….?”
ഐശൂന്റെ ചോദ്യം കേട്ട് ഷഫീഖ് പകച്ചു..
“” എടീ… നീ കാര്യം പറ…””
അവന് പൂർണമായും മനസിലായില്ല..
“” നീയിപ്പോ തിരക്കിലാണോ ഷഫീ… “
തന്റെ പഴയ കാമുകിയുടെ അതേ സ്വരമാണ് ഷഫീഖ് കേട്ടത്..
“” ഇപ്പോ തിരക്കൊന്നുമില്ല…
ഉച്ച സമയമല്ലേ….
ഇനി വൈകുന്നേരത്തോടെയേ തിരക്കാവൂ.. “”
“”നീ എവിടെയാടാ താമസം…?”
“ഞാനിവിടെത്തന്നെ… ബേക്കറിയുടെ മുകളിൽ ഒരു മുറിയുണ്ട്…”
“” നീയിപ്പം മുറിയിലാണോ.. ?”.
“” ഉം…ഞാൻ കഴിക്കാൻ കയറിയതാ…””
“ കടയിൽ വേറെ ജോലിക്കാരൊക്കെയുണ്ടോ…?””
“ ഉം… വേറെ രണ്ട് പയ്യൻമാരുണ്ട്… “
“” ശരി… ഞാൻ നിന്റെ വാട്സാപ്പിലേക്ക് ഒരു ഫോട്ടോ അയക്കാം…
അത് കണ്ടിട്ട് നീയെനിക്ക് തിരിച്ച് വിളിക്ക്…””
അതും പറഞ്ഞ് ഐശു ഫോൺ കട്ടാക്കി..
ഷഫീഖിനോട് ഒന്നും മറച്ച് വെക്കേണ്ടതില്ലെന്ന് അവൾ തീരുമാനിച്ചു..
കാര്യങ്ങൾപെട്ടെന്ന് തന്നെ തുറന്ന് പറയണം..
ഫോണിലൂടെ കൊഞ്ചിക്കുറുകി പ്രേമിക്കുകയല്ല ഇപ്പോ തന്റെ ആവശ്യം..
അവൾ മൊബെലിൽ ഗ്യാലറി തുറന്ന് ഒരു ഫോട്ടോ സെലക്ട് ചെയ്ത് ഷഫീഖിനയച്ച് കൊടുത്തു..
ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്ന ഷഫീഖ് മൊബൈലിൽ കാണുന്ന ചിത്രത്തിലേക്ക് അന്തംവിട്ട് നോക്കി…
ആദ്യം ഇതെന്താണെന്ന് അവന് മനസിലായില്ല..
സൂക്ഷിച്ച് നോക്കിയ അവൻ ഞെട്ടിപ്പോയി…