കോളെടുത്തതും, അവൾക്കെന്തെങ്കിലും പറയാൻ സമയം കിട്ടുന്നതിന് മുൻപ്തന്നെ ഷഫീഖിന്റെ വേവലാതിയോടെയുള്ള സ്വരം കേട്ടു..
“ഐശൂ… നിനക്കെന്താടീ പറ്റിയത്… ?.
നീയെന്തിനാ കരഞ്ഞേ… ?..
ഞാനെത്ര വട്ടം വിളിച്ചു… നീയെന്തേ ഫോണെടുക്കാഞ്ഞൂ…?””..
ഒറ്റയടിക്ക് ഒരുപാട് ചോദ്യങ്ങൾ കേട്ട് ഐശു ശബ്ദമുണ്ടാക്കാതെ ചിരിച്ചു..
പിന്നെ സ്വരത്തിൽ പരമാവധി സങ്കടം നിറച്ച് പതിയെ പറഞ്ഞു..
“” ഒന്നൂല്ലെടാ… ഞാൻ… എനിക്ക്… വെറുതേ…. “
“” പറ ഐശൂ….എന്തേലും പ്രശ്നമുണ്ടോ..?..
എന്തേലും പ്രശാന്തറിഞ്ഞോ… ?””..
അതായിരുന്നു ഷഫീഖിന്റെ പേടി..
“” ഇല്ല…”
അവന്റെ പരിഭ്രമം കണ്ട് ഐശൂന് ഉറക്കെ ചിരിക്കാൻ തോന്നിയെങ്കിലും അതടക്കി..
“പിന്നെന്താടീ പ്രശ്നം.. ?.
നീയെന്തിനാ കരഞ്ഞത്… “”
അവളുടെ പ്രശ്നത്തിന് കാരണം താനല്ല എന്നറിഞ്ഞതും ഷഫീഖിന് സമാധാനമായി..
“എടാ… എനിക്ക്… നിന്നെയൊന്ന് കാണണം…”
വിരഹിണിയായ കാമുകിയുടെ സ്വരമായിരുന്നു ഐശ്വര്യക്ക്..
“” ഐശൂ… അത് വേണോ… ?””
അവളെയൊന്ന് കാണാൻ കൊതിയുണ്ടെങ്കിലും ഷഫീഖ് ഒഴിഞ്ഞ് മാറ്റാൻ നോക്കി..
അവളിപ്പോ സമൂഹത്തിൽ നിലയും വിലയുമുള്ള ഒരു ബാങ്ക് മാനേജരുടെ ഭാര്യയാണെന്ന ബോധം അവനുണ്ടായിരുന്നു..
“” വേണം… എനിക്കൊന്ന് കാണണം… “
ശാഠ്യത്തോടെ ചിണുങ്ങുന്ന ഐശ്വര്യയുടെ ശബ്ദം അമ്പരപ്പോടെയാണ് അവൻ കേട്ടത്..
ഇവളെന്താണ് ഇങ്ങിനെയൊക്കെ പറയുന്നത്..
പ്രേമിച്ച് നടന്ന കാലത്തെ അതേ കൊഞ്ചലും, കുറുകലും..
“” നിനക്കെന്റെ വീടറിയാവോടാ… ?””