“” എടാ… നീ… നീ വിവരമൊക്കെ അറിയുന്നുണ്ടായിരുന്നോ… ?””..
“” പിന്നേ… എനിക്ക് വയറ് നിറച്ചും അടി വാങ്ങിത്തന്നവളല്ലേ നീ…?.
നിന്റെ വിവരങ്ങളൊക്കെ ഞാൻ അന്വോഷിച്ചറിഞ്ഞിരുന്നു…””
“” എടാ… അത്… അന്ന്… അവര് നമ്മളെ തിരഞ്ഞ് വരുമെന്ന് ഞാനും കരുതിയില്ലെടാ…””
“” സാരമില്ലെടീ… ഞാൻ വെറുതേ പറഞ്ഞതാ…
ആരും ചെയ്യുന്നതേ നിന്റെ മാമനും ചെയ്തുള്ളൂ…””
ഷഫീഖിന് നല്ല പക്വത വന്നത് പോലെ അവൾക്ക് മനസിലായി..
“” പിന്നേ… ജീവിതമൊക്കെ എങ്ങിനെ… സുഖമാണോടീ…?””.
“”ഉം… സുഖം… “
അവൾ ഒറ്റവാക്കിൽ മറുപടിയൊതുക്കി..
“അതെന്താടീ സുഖമില്ലാത്തൊരു മൂളൽ… “..?..
“” ഒന്നൂല്ലടാ… എനിക്ക് സുഖം തന്നെയാ…””
“” ഉം… അതെനിക്കറിയാടീ…
പ്രശാന്ത് നല്ലവനാ… “.
അവൾക്ക് വീണ്ടും അൽഭുതമായി..
“” എടാ… നിനക്കറിയോ പ്രശാന്തേട്ടനെ… ?””..
“” എന്റെ ഐശൂ… നിന്റെ പ്രശാന്തേട്ടന്റെ ബാങ്കിനടുത്തല്ലേ എന്റെ ബേക്കറി..
ഞാനെന്നും അവനെ കാണും…
ഇടക്കവൻ എന്റെ കടയിൽ വരാറുമുണ്ട്… മിനിഞ്ഞാന്ന് അവൻ ഐസ്ക്രീം കൊണ്ടുവന്നില്ലേ… അതെന്റെ കടേന്നാ…“
ഐശ്വര്യ ശരിക്കും ഞെട്ടിപ്പോയി..
നാട്ടിൽ നിന്ന് പോയി വരാവുന്ന ദൂരത്തൊന്നുമല്ല ഈ ടൗൺ..
രണ്ടാളും കൃത്യമായി ഒരേ സ്ഥലത്ത് തന്നെ എത്തി..
തന്റെ ഭർത്താവിനെ അവന് ശരിക്കറിയാം..
“” ഐശൂ… നീ പേടിക്കണ്ട… അവനൊന്നുമറിയില്ല… നീ സന്തോഷമായി ജീവിക്കെടീ… “
“” അവനറിയുമെന്ന പേടിയൊന്നും എനിക്കില്ലെടാ…””
അവളുടെ സ്വരത്തിൽ ഒരു കുസൃതിയുണ്ടായിരുന്നു..
ഐശ്വര്യക്ക് ശരിക്കും സന്തോഷമായിരുന്നു..
താനും അവനും ഒരേ സ്ഥലത്താണെന്നറിഞ്ഞത് അവൾക്കൊന്നു കൂടി സന്തോഷമായി.. അവൻ നാട്ടിലാണെങ്കിൽ അത്രയും ദൂരത്ത് നിന്ന് അവനിവിടെ എങ്ങിനെ എത്തിക്കുമെന്നൊരു ആശങ്ക അവൾക്കുണ്ടായിരുന്നു..
ഇതിപ്പോ അവൻ തന്റെ അടുത്ത് തന്നെയുണ്ട്..
കയ്യെത്താവുന്ന അത്ര അടുത്ത്..
അതേതായാലും നന്നായി..