“” ഹലോ.. ആരാണ്… ?””
രണ്ട് ബെല്ലിന് തന്നെ ഷഫീഖിന്റെ ശബ്ദം വ്യക്തമായി തിരിച്ചറിഞ്ഞ ഐശു ഞെട്ടിപ്പോയി..
ആ പഴയ നമ്പർ തന്നെയാണ് അവനിപ്പഴും കൊണ്ട് നടക്കുന്നത്..
“” ഹലോ…ഷഫീഖല്ലേ… ?””
സംശയനിവർത്തിക്കായി അവൾ ചോദിച്ചു..
“” അതേ… ഐശുവാണോ ഇത്… ?””
അവൾ വീണ്ടും ഞെട്ടി..
തന്നെയവൻ തിരിച്ചറിഞ്ഞിരിക്കുന്നു..
“അതേടാ… ഇത് ഞാൻ തന്നെയാ… ഐശു… “
അവൻ ഒറ്റയടിക്ക് തന്നെ തിരിച്ചറിഞ്ഞതിൽ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി..
“” എന്തേ ഐശൂ വിളിച്ചത്…?”
താൻ കാരണം അവന് അടി കിട്ടിയെങ്കിലും അതിന്റെ ദേഷ്യമൊന്നും അവന് തന്നോടില്ലെന്ന് അവൾക്ക് തോന്നി..
നല്ല സ്നേഹത്തോടെയാണ് ചോദ്യം..
“” ഒന്നൂല്ല… പഴയ ഡയറി തപ്പിയപ്പോ നമ്പറ് കിട്ടിയതാ… അപ്പോ തോന്നി ഒന്ന് വിളിച്ച് നോക്കാൻ… നീയിപ്പോ എവിടെയാ…. നാട്ടിലുണ്ടോ…?””.
“ഉം… നാട്ടിലല്ലാ, കുറച്ച് ദൂരെയാ…
ഇവിടെ അമ്മാവനൊരു ബേക്കറിയുണ്ട്.. അത് നോക്കി നടത്തുകയാ… “
“” അപ്പോ പണിയെടുത്ത് ജീവിക്കാനൊക്കെ തീരുമാനിച്ചു.. എടാ… നീ… നീ കല്യാണം കഴിച്ചോ..?”
ജിജ്ഞാസയോടെ ഐശു ചോദിച്ചു..
“ ഇത് വരെ കഴിഞ്ഞിട്ടില്ല… നോക്കുന്നുണ്ട്… “
അവൾക്കെന്തോ ഒരാശ്വസമായിത്തോന്നി അത് കേട്ടപ്പോ..
“” എന്റെ കല്യാണം കഴിഞ്ഞു….””
അവൾ പതിയെ പറഞ്ഞു..
“” ഉം… ഞാനറിഞ്ഞു…
രണ്ട് വർഷം കഴിഞ്ഞു നിന്റെ കല്യാണം കഴിഞ്ഞിട്ട്… ഭർത്താവ് പ്രശാന്ത്… ബാങ്ക് മാനേജരാണ്…
ഒരാൺകുട്ടിയുമുണ്ട്… “
ഐശു അന്തം വിട്ടു..
ഇത്രയും നാളും യാതൊരു ബന്ധമില്ലാതിരുന്നിട്ടും തന്റെ എല്ലാ കാര്യങ്ങളും അവനറിഞ്ഞിരിക്കുന്നു..