ഇത് വേണ്ട… ഇതപകടമാണ്.. തന്റെ നാടുപോലുമല്ലിത്..
എന്തേലുമായിക്കഴിഞ്ഞാ എല്ലാരും കൂടി തന്നെ തല്ലിക്കൊല്ലും..
“ഐശൂ… നിന്റെ പ്രശ്നങ്ങളൊക്കെ എനിക്ക് മനസിലായി… പക്ഷേ… ഇത് വേണോ… ?..
ഇതൊക്കെ….?””.
“” വേണം… എനിക്കെന്തായാലും വേണം…
ഞാൻ പറഞ്ഞതൊന്നും നിനക്ക് മനസിലായില്ലേ ഷഫീ… ?..
നിനക്കൊരു പ്രശ്നവുമുണ്ടാവില്ല…
ഞാൻ ലൊക്കേഷനയച്ച് തരും… എപ്പഴാ വരേണ്ടതെന്ന് ഞാൻ പറയാം… “
“”നിന്റെ വീടൊക്കെ എനിക്കറിയാടീ…
നിന്നെയൊന്ന് കണ്ട് പോകാന്ന് കരുതി രണ്ട് മൂന്ന് പ്രാവശ്യം ഞാനവിടെ വന്നിട്ടുണ്ട്…
പ്രശാന്തിന്റെ കാറിന്റെ ബാക്കിൽ അവനറിയാതെയാ ഞാനാദ്യം വന്നത്…
പിന്നെയും ഒന്ന് രണ്ട് വട്ടം വന്നിട്ടുണ്ട്…
ഒരിക്കൽ നീ പുറത്ത് നിൽക്കുന്നത് ഞാൻ കണ്ടിട്ടുമുണ്ട്….”
ഐശു അമ്പരന്നുപോയി..
“”എടാ കള്ളാ… എന്നാ പിന്നെ നിനക്ക് വീട്ടിലേക്ക് കയറിക്കൂടായിരുന്നോടാ… ?.
എനിക്ക് നിന്നെയും കാണാരുന്നല്ലോ…””
എല്ലാം കൊണ്ടും ഐശൂന് സന്തോഷമാവുകയാണ് ചെയ്തത്.. കാര്യങ്ങൾ ഒന്നൂടിഎളുപ്പയതായി അവൾക്ക് തോന്നി..
“”ഷഫീ… ഇനി നീയൊന്നും പറയണ്ട…
നാളെ… നാളെ രാവിലെ പത്തരമണിക്ക് നീയിവിടെ വരണം…
ഞാൻ കാത്തിരിക്കും…
ഇനി എന്നെക്കൊണ്ട് സഹിക്കാൻ പറ്റാഞ്ഞിട്ടാടാ…
നിന്നോടല്ലാതെ വേറാരോടാ ഞാനിത് പറയാ… ?.
ഞാനിനി രാത്രി വിളിക്കാം… കേട്ടോടാ കള്ളാ…””
ഐശു ഫോൺ വെച്ചിട്ടും ഷഫീഖിനിത് വിശ്വസിക്കാനായില്ല..
അവളുടെ മാമനുംകൂടെയുള്ളവരും ചേർന്ന് ഒരിക്കൽ തന്നെ പഞ്ഞിക്കിട്ടതാണ്..
ഒരു മയവുമില്ലാത്ത ചവിട്ടാണ് അന്നവളുടെ മാമൻ ചവിട്ടിയത്..
ഇനിയും അത് താങ്ങാൻ തനിക്ക് കഴിയില്ല..
തിരിച്ചടിക്കാൻ കഴിയാഞ്ഞിട്ടല്ല..പക്ഷേ തെറ്റ് തന്റെ ഭാഗത്താവുമ്പോൾ കിട്ടുന്നത്കൊള്ളേണ്ടിവരും..