“ അല്ല ഞാൻ ഒരു പരിഹാരം പറഞ്ഞു എന്നേയുള്ളൂ.. ഇതിനെ ഒരു തമാശയായി കണ്ടാൽ മതി”.
‘ പിന്നെ ഇതൊക്കെയല്ലേ തമാശയായി കാണുന്നത്? “
“ അല്ലെടീ നോർത്തിൽ ഒക്കെ അങ്ങനെ ഉണ്ട്. ഒരു സ്ത്രീ പല പുരുഷന്മാരെ കല്യാണം കഴിക്കുന്നത്… നീ ‘വെങ്കലം’ സിനിമ ഒക്കെ കണ്ടിട്ടില്ലേ… ”
“ അത് സിനിമ.. പിന്നെ ഇത് നോർത്തും അല്ല.. ആളുകളൊക്കെ എന്ത് പറയും? ”
“ അതുപോട്ടെ നിനക്ക് ഇഷ്ടമാണോ?”
“ എന്ത്? “
“ രണ്ടു പേരെ കല്യാണം കഴിക്കുന്നത്? “
“ അയ്യേ ഛെ… എനിക്ക് എന്തോ പോലെ.. തല ചുറ്റുന്നു… ഞാൻ ഈ ഫോൺ കട്ട് ചെയ്യാൻ പോവാ“…
“ അല്ലടി നിർത്ത്… നീ സമാധാനമായി ഒന്ന് ആലോചിച്ചു നോക്കൂ… നിനക്ക് ഇഷ്ടമാണെങ്കിൽ അതിനു ഒരു വഴിയുണ്ട്. നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിൽ നമുക്ക് ഇതൊന്നും അറിയിക്കാതെ ഇരിക്കാം… “
“ മതി നിർത്തിക്കെ… “
അവൾ ഫോൺ കട്ട് ചെയ്തു… എന്നിട്ട് കിടക്കയിൽ കിടന്നു… കുറെ നേരം കരഞ്ഞു… തന്റെ ജീവിതം ആരുടെയൊക്കെയോ കൈകളാൽ മാറ്റി മറക്കപ്പെടുവാൻ പോവുന്നു എന്ന ഒരു ഭീതി അവളെ വലയം ചെയ്തു.
“ എന്നാലും ആദിത്യേട്ടന് എങ്ങനെ അങ്ങനെ പറയാൻ കഴിഞ്ഞു?“ അവൾ സ്വയം ചോദിച്ചു.
ഒരു മറുപടിക്ക് വേണ്ടി അവൾ കുറേനേരം ഉഴറി. ഇതു ഇനി ആരോട് പറയും? അവൾ ഒരു തീരുമാനം എടുത്തു… ഒന്നുകിൽ മറ്റൊരു ട്രാൻസ്ഫർ… അല്ലെങ്കിൽ താൻ ജോലി രാജി വെക്കും.
പക്ഷേ അപ്പോഴും അവളുടെ മനസ്സിൽ റോഷൻ പറഞ്ഞ ഒരു കാര്യം മുഴങ്ങിക്കൊണ്ടിരുന്നു. അതായത്; “ ചേച്ചി എവിടേക്ക് മാറി പോയാലും ഞാൻ ചേച്ചിയുടെ പുറകെ വരും. കാരണം എന്റെ മനസ്സിൽ ഇനി വേറെ ഒരു സ്ത്രീ ഇല്ല… “