“ ഇതൊന്നും നടക്കാൻ പോകുന്നില്ല ‘ എന്നുപറഞ്ഞ് അവൾ അവനെ അന്നും ഒഴിവാക്കി വിട്ടെങ്കിലും ഈ കാര്യം അവളുടെ മനസ്സിൽ കിടന്നു. അവൾ അന്നുതന്നെ ആദിത്യനും ആയി അതു ചർച്ച ചെയ്തു.
അടുത്ത പ്രാവശ്യം റോഷൻ വന്നപ്പോൾ ആദിത്യന്റെ പറഞ്ഞതനുസരിച്ച് അവർ ഈ ചോദ്യം ചോദിച്ചു. “ ഞാൻ നിന്റെ കൂടെ ഇറങ്ങി വന്നാൽ എന്റെ മക്കൾക്ക് അമ്മ ഇല്ലാതാകില്ലേ? അത്തരമൊരു മഹാപാപം ചെയ്യണമെന്ന് ആണോ നീ പറയുന്നത്?”…
“ അതിനെന്താ ചേച്ചിയുടെ രണ്ടു മക്കളെയും നമ്മളോടൊപ്പം കൂട്ടാം അല്ലോ.. അവരെയും ഞാൻ എന്റെ മക്കളെ പോലെ തന്നെ നോക്കും …”
കീർത്തിക്ക് ചിരിവന്നു…. “ഈ ചെക്കൻ എന്തൊക്കെയാണ് ഈ പറയുന്നത്? “ അവൾ ചിന്തിച്ചു…
“ അപ്പോൾ ആദിത്യൻ ചേട്ടനെയോടാ? ആൾ ഇത് എങ്ങനെ സഹിക്കും? ഞാൻ ഇല്ലാതെ ആയാൽ പുള്ളി എന്തെങ്കിലും കടുംകൈ ചെയ്യും… ഇപ്പോൾ നീ ആത്മഹത്യ ചെയ്യും എന്നു പറയുന്നതുപോലെ…”
അന്നും ഉത്തരം കിട്ടാതെ റോഷൻ ഇറങ്ങിപ്പോയി… ഈ വിവരം ആദിത്യനോട് പറഞ്ഞപ്പോൾ അയാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു…
“ നീ ഒന്ന് ആലോചിച്ചു നോക്കിക്കേ… ഇതിനും രസകരമായ ഒരു പരിഹാരം ഉണ്ട്… നീ ഉപേക്ഷിച്ചു പോയാൽ ഞാൻ ജീവിതം അവസാനിപ്പിക്കും. അവനെ നീ കെട്ടിയില്ലെങ്കിൽ അവൻ ജീവൻ അവസാനിപ്പിക്കും… ഞങ്ങൾ രണ്ടുപേരും ജീവിതം അവസാനിപ്പിക്കാതെ ഇരിക്കണമെങ്കിൽ ഒരേ ഒരു പരിഹാരം നീ ഞങ്ങളെ രണ്ടുപേരെയും ഭർത്താക്കന്മാർ ആക്കണം എന്നതാണ്”… എന്നും പറഞ്ഞു ആദിത്യൻ ഒറ്റ ചിരി…
“ അയ്യേ ഈ മനുഷ്യൻ എന്താ ഈ പറയുന്നത്? “ കീർത്തി ചൂടായി…