അങ്ങനെ കുറച്ചു നേരം പോയി…അർത്ഥഗർഭം ആയ ഒരു മൗനം അവർക്കിടയിൽ തളം കെട്ടി നിന്നു…ഒടുവിൽ മൗനം ഭേദിച്ചത് റോഷൻ ആണ്…
റോഷൻ “ഞാൻ ചേച്ചിയോട് ഒരു കാര്യം പറഞ്ഞിരുന്നത് ചേട്ടൻ അറിഞ്ഞിരുന്നോ?”
ആദിത്യൻ അറിഞ്ഞു എന്ന അർത്ഥത്തിൽ ഒന്നു മൂളി..
റോഷൻ “അതിനു ചേട്ടന് സമ്മതം ആണോ “?
അതിനും മൂളൽ മാത്രമായിരുന്നു ആദിത്യന്റെ പ്രതികരണം…
റോഷൻ “അപ്പോൾ അതിനി എന്നാ എവിടെ വച്ചാ എന്നൊക്കെ കൂടി ആലോചിക്കനാ ഞാൻ വന്നത്….”
ആദിത്യന് സത്യത്തിൽ ചിരി വന്നു പോയി..18 വയസ്സ് മാത്രം പ്രായം ആയ ഒരു ചെറുക്കൻ…അവന് കല്യാണം കഴിക്കണം പോലും…അതും 30 വയസ്സ് പ്രായമായ ഒരു വിവാഹിതയെ…അതിനു അവൻ അവളുടെ ഭർത്താവിന്റെ അടുത്ത് ആലോചനയും ആയി പോകുന്നു…അയാൾ ചിരിച്ചു പോയി…
ആദിത്യൻ…”എടാ.. നിനക്ക് ഇന്ത്യയിൽ ഒരു ആണിന് കല്യാണം കഴിക്കേണ്ട പ്രായം എത്രയാണെന്ന് അറിയാമോ? ”
റോഷൻ.. “21”
ആദിത്യൻ “നിനക്കെത്ര പ്രായമായി?”
റോഷൻ നിന്നു പരുങ്ങി…
ആദിത്യൻ “എടാ ഇതിനൊക്കെ ഒരു പ്രായം ഉണ്ട്…അയാളെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ
റോഷൻ “അതിനൊക്കെ വഴിയുണ്ട്.. നോർത്ത് ഇന്ത്യയിൽ ഒക്കെ പോയാൽ പ്രായം കൂട്ടി ഒക്കെ ഉള്ള സർട്ടിഫിക്കട്ട്
കിട്ടും..”
ആദിത്യൻ…”ഏതു കാലത്ത് നടന്ന കാര്യമാടാ നീ ഈ പറയുന്നത്? ഇപ്പോഴൊക്കെ എല്ലാം ഡിജിറ്റലാ…ആധാർ കാർഡും ഒക്കെ ഉണ്ടാക്കിയത് തന്നെ എന്തിനാ? ബിയോമീറ്ററിക്‌സ് അടക്കം എല്ലാ ഒരാളുടെ എല്ലാം ഡീറ്റെയിലും ഇപ്പോൾ ഇന്ത്യൻ ഗവെർന്മെന്റിന്റെ കയ്യിലുണ്ട് അതു കൊണ്ട് രാജ്യത്തിന്റെ ഏതു ഭാഗത്തു പോയാലും അതൊന്നും ഇനി മാറ്റാൻ പറ്റില്ല”…