കാലത്തുതന്നെ അവളെ എതിരേറ്റത് റോഷൻ റെ വാട്സ്ആപ്പ് മെസ്സേജ് ആണ്. “എനിക്ക് സമ്മതം….”
“ ഇനി എന്തൊക്കെ ആണാവോ നടക്കാൻ പോകുന്നത്? “
വിവരം അവൾ അപ്പോൾ തന്നെ ആദിത്യനെ വിളിച്ചു പറഞ്ഞു.
“ ഞാൻ ഒന്ന് ആലോചിക്കട്ടെ വിളിക്കാം…” എന്നു പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു.
ആദിത്യൻ നല്ല കുലങ്കഷം ആയി തന്നെ ചിന്തിച്ചു. കാര്യം താൻ ഇത് ഒക്കെ മനസ്സിൽ കണ്ടെങ്കിലും അതൊക്കെ വെറും ഭാവന മാത്രം ആയിരുന്നു. ഇതിപ്പോൾ കളി കാര്യം ആവുകയാണ്. ഒടുവിൽ അയാൾ ചില തീരുമാനങ്ങളിൽ എത്തി.
ആ ആഴ്ചയുടെ അവസാനം ആദിത്യൻ കോഴിക്കോട് എത്തി ഞായറാഴ്ച ഉച്ചയായിട്ടും പതിവ് പോലെയുള്ള റോഷന്റെ വരവ് കാണാത്തതു അവന് ആദിത്യനെ ആഭിമുഗീകരിക്കാൻ ഉള്ള പേടി കൊണ്ട് ആണെന്ന് അവർ രണ്ടു പേരും കരുതി… കീർത്തി കുട്ടികളെ കിടത്തി ഉറക്കാൻ പോയി. ഇനി ജീവിതം വീണ്ടും സാധാരണ നിലയിലേക്ക് പോകും എന്ന് ആശ്വാസത്തോടെയും അല്പം ഒരു ഇച്ഛാ ഭംഗത്തോട് കൂടിയും ഓർത്തു കൊണ്ടിരിക്കുമ്പോൾ അവരുടെ പ്രതീക്ഷകളെ ആകെ തെറ്റിച്ചു കൊണ്ട് രണ്ടു മണി ആയപ്പോൾ കാളിങ് ബെൽ അടി കേട്ടു.. അതേ…റോഷൻ ആണ്!!!ആദിത്യൻ ആണ് വാതിൽ തുറന്നത്…
“ആ…റോഷനോ…വാ വാ..”അയാൾ അവനെ അകത്തേക്ക് ക്ഷണിച്ചു…
സ്വീകരണ മുറിയിൽ ഇട്ടിരുന്ന ഒരു കസേരയിൽ അവനോട് ഇരിക്കാൻ പറഞ്ഞിട്ട് അയാൾ അടുത്ത കസേരയിൽ ഇരുന്നു…
ആദിത്യൻ “എന്തെ കാലത്ത് ഇങ്ങോട്ട് കാണാതിരുന്നത് എന്ന് ആലോചിക്കുകയായിരുന്നു njaan”…
അപ്പോഴേക്കും കീർത്തിയും മുടി വാരിചുറ്റിക്കൊണ്ട് വന്നു.. കുട്ടികളെ കിടത്തി ഉറക്കിയിട്ട് ഒരു ഉച്ച ഉറക്കത്തിനുള്ള ഒരുക്കത്തിൽ ആയിരുന്നു അവൾ..